Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗവർണറുമായി കൂടിക്കാഴ്ച നടത്തി​ നിയുക്ത കാതോലിക്ക ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ നിയുക്ത കാതോലിക്ക ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറുമായി കൂടിക്കാഴ്ച നടത്തി. സ്ഥാനാരോഹണത്തിന് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിലേക്ക് മുഖ്യാതിഥിയായി ​ഗവർണറെ നിയുക്ത കാതോലിക്ക ക്ഷണിച്ചു.

കേരള ​ഗവർണറായി ചുമതലയേറ്റ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി മലങ്കര മെത്രാപ്പൊലീത്തകൂടിയായ ഡോ. ജോസഫ് മാർ ഗ്രിഗോറിയോസിന്റെ ആദ്യ കൂടിക്കാഴ്ച ആയിരുന്നു ഇത്. എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ മൊത്രാപ്പൊലീത്തമാരായ ഐസക് മാർ ഒസ്താത്തിയോസും മാത്യൂസ് മാർ അന്തിമോസും പങ്കെടുത്തു.

ജോസഫ് മാർ ഗ്രിഗോറിയോസിന്റെ കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷ മാർച്ച് 25 ന് ലബനനിലെ അച്ചാനെയിലെ പാത്രിയർക്കാ അരമനയോടു ചേർന്നുള്ള സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കും.

Advertisement
WhiteswanTV Footer