സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മത വിദ്വേഷ പരാമർശം; പിസി ജോർജ്ജിൻ്റെ ജാമ്യ ഹർജിയിൽ കോടതി ഉത്തരവ് നാളെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മത വിദ്വേഷ പരാമര്‍ശ കേസില്‍ റിമാന്റില്‍ കഴിയുന്ന പിസി ജോര്‍ജ്ജിന്റെ ജാമ്യ ഹര്‍ജിയില്‍ കോടതി ഉത്തരവ് നാളെ. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിസി ജോര്‍ജിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും ആന്‍ജിയോഗ്രാം ഉള്‍പ്പെടെ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രോസിക്യൂഷന്‍ ശക്തമായി ഇതിനെ എതിര്‍ത്തു.

പൊതുപ്രവര്‍ത്തകന്‍ ആയാല്‍ കേസുകള്‍ ഉണ്ടാകും. ഇതും അത് പോലെയെന്ന് പിസി ജോര്‍ജിന്റെ അഭിഭാഷകന്‍ വാദിച്ചു. വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കാമെന്ന് പിസി ജോര്‍ജിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ 30 വര്‍ഷം എംഎല്‍എ ആയിരുന്ന വ്യക്തി മത സൗഹാര്‍ദ്ദം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രസ്താവനയാണിതെന്നും പിസി നേരത്തെ സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.

Tags :

Greeshma Celine Benny

Recent News

Advertisement