സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

യൂണിഫോം സർവീസ് നിയമങ്ങളിലേക്ക് സ്റ്റുഡന്റ് പൊലീസിന് പി എസ് സി വെയ്റ്റേജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലത്തിൽ സ്‌റ്റുഡന്റ് പൊലീസ് കെഡറ്റ് പരിശീലനം പൂർത്തിയാക്കുന്നവർക്ക് പിഎസ്‌സി വഴിയുള്ള യൂണിഫോം സർവീസ് നിയമങ്ങളിലേക്ക് വെയ്റ്റേജ് അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. ഹൈസ്കൂ‌ൾ, ഹയർ സെക്കൻഡറി തലങ്ങളിലായി 4 വർഷ പരിശീലനം പൂർത്തിയാക്കുന്ന, എസ്എസ്എൽസി- പ്ലസ്‌ടു പരീക്ഷകൾക്ക് എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ കെഡറ്റുകൾക്ക് 5% വെയ്റ്റേജാണു നൽകുന്നത്.

കൂടാതെ എസ്എസ്എൽസി, പ്ലസ്‌ടു തലങ്ങളിൽ ഒന്നിൽ എപ്ലസും രണ്ടാമത്തേതിൽ എ ഗ്രേഡും നേടിയവർക്കും രണ്ടിലും എ ഗ്രേഡ് ലഭിച്ചവർക്കും 4% വെയ്‌റ്റേജ് ലഭിക്കും. ഹൈസ്‌കൂൾതലത്തിലോ ഹയർ സെക്കൻഡറിതലത്തിലോ 2 വർഷ പരിശീലനം പൂർത്തിയാക്കുകയും എ പ്ലസ് കരസ്ഥമാക്കുകയും ചെയ്യുന്ന കെഡറ്റുകൾക്ക് 3% വെയ്‌റ്റേജ് ഉണ്ടാകും.

ഈ വിഭാഗത്തിൽ എ ഗ്രേഡ് നേടുന്നവർക്ക് 2% വെയ്റ്റേജ് നൽകും. കൂടാതെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്‌കൂൾ മാതൃകയിൽ സ്‌റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതി എങ്ങനെ നടപ്പിലാക്കാൻ കഴിയുമെന്ന് പരിശോധിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനം ആയി.

Tags :

Recent News

Advertisement