Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലോക് സഭാ മണ്ഡലങ്ങൾ പുനർനിർണ്ണയിക്കാൻ BJP

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാജ്യത്ത് നരേന്ദ്രമോദി നേതൃത്വം നൽകുന്ന ഭരണം മൂന്നാം തവണയും തുടരുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി മികച്ച മത്സരം കാഴ്ചവെച്ചെങ്കിലും അന്തിമ വിജയം മോദിക്കും കൂട്ടർക്കും ആയിരുന്നു. മാധ്യമങ്ങൾ അനായാസ വിജയം പ്രവചിച്ച ഇടത്തായിരുന്നു ബിജെപിയുടെ അല്പം വിയർത്തുകൊണ്ടുള്ള വിജയം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ തോതിലുള്ള തിരിച്ചടി ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. അത് ഉണ്ടാകാതിരിക്കുവാനുള്ള രാഷ്ട്രീയ അട്ടിമറികളാണ് ഇപ്പോൾ ബിജെപി നേതൃത്വം തലപുകഞ്ഞ് ആലോചിക്കുന്നത്. പ്രധാനമായും ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയമാണ് ബിജെപി അതിവേഗത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ അടുത്ത വര്‍ഷം നടത്തുമെന്ന് പ്രതീക്ഷിക്കുന്ന ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ തമിഴ്നാട് നിയമസഭ മാത്രമാണ് ഇതിനകം പ്രമേയം പാസ്സാക്കിയതെങ്കിലും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും വരും നാളുകളില്‍ പ്രതിഷേധത്തിന്റെ പാതയിലേക്ക് വരാനാണ് സാധ്യത. 1971ലെ ജനസംഖ്യാ സെന്‍സസ് മാനദണ്ഡമാക്കിയാകണം മണ്ഡല പുനര്‍നിര്‍ണയം. അല്ലാതെ 2026ലോ അതിന് ശേഷമോ നടക്കുന്ന സെന്‍സസാകരുത് മാനദണ്ഡമെന്നും തമിഴ്നാട് നിയമസഭ പാസ്സാക്കിയ പ്രമേയം ചൂണ്ടിക്കാട്ടുന്നുണ്ട്. അതില്‍ ചില ന്യായവുമുണ്ട്. ലോക്സഭാ സീറ്റുകളുടെ എണ്ണത്തിന്റെ അനുപാതവും എല്ലാ സംസ്ഥാനങ്ങളിലെയും ജനസംഖ്യയും തുല്യമായിരിക്കണം. സംസ്ഥാനത്തെ എല്ലാ ലോക്സഭാ സീറ്റുകള്‍ക്കുമിടയിലെ ജനസംഖ്യാ അനുപാതവും കഴിയുന്നത്ര തുല്യമാകണം.

ഓരോ മണ്ഡലത്തിലെയും ജനസംഖ്യയും സംസ്ഥാനത്തിന് അനുവദിച്ച സീറ്റുകളുടെ എണ്ണത്തിനിടയിലെ അനുപാതവും കഴിയുന്നത്ര സ്ഥിരമാകും വിധം ഓരോ സംസ്ഥാനവും മണ്ഡലങ്ങളായി വിഭജിക്കപ്പെടണം. അതിനുള്ള ജനസംഖ്യ കണക്കാക്കേണ്ടത് അവസാനത്തേതും തൊട്ടുമുമ്പുള്ളതുമായ സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാകണമെന്നാണ് കീഴ് വഴക്കം. 2001ലെ ജനസംഖ്യാ സെന്‍സസ് പ്രകാരം ലോക്സഭ, നിയമസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ മാറ്റിവരച്ചെങ്കിലും 1971ലെ സെന്‍സസ് പ്രകാരം തീരുമാനിച്ച ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം മാറ്റിയില്ല. 2002ലെ 84ാം ഭരണഘടനാ ഭേദഗതിയിലൂടെ മണ്ഡല പുനര്‍നിര്‍ണയം വീണ്ടും മാറ്റിവെച്ചു. 2026ന് ശേഷമുള്ള ആദ്യ സെന്‍സസ് വരെ മാറ്റിവെക്കുന്നു എന്നായിരുന്നു ഭേദഗതി. അതിലാണിപ്പോള്‍ വിവാദങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ജനസംഖ്യാ വളര്‍ച്ചയില്‍ വ്യത്യസ്ത പ്രദേശങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കുമിടയില്‍ വലിയ അന്തരം നിലനില്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

🔒 Premium Content

Please sign in to continue reading.

Sign In / Register

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer