Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചെങ്കോടി വാനിലുയർന്നു; സിപിഎം സംസ്ഥാന സമ്മേളനത്തിന് ആവേശത്തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രിൽ രണ്ടുമുതൽ ആറുവരെ മധുരയിൽ ചേരുന്ന 24-ാം പാർടി കോൺഗ്രസിനു മുന്നോടിയായുള്ള സിപിഎം സംസ്ഥാന സമ്മേളനത്തിനാണ് കൊല്ലം പട്ടണത്തിൽ തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്ത്‌ പാർടിയുടെ ഏറ്റവും വലിയ യൂണിറ്റാണ് കേരള സംസ്ഥാന ഘടകം. ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന ഏക സംസ്ഥാനവും കേരളമാണ്. തൊഴിലാളിവർഗത്തിന്റെ സമരഭൂമികയായ കൊല്ലം സിപിഎം സംസ്ഥാന സമ്മേളനത്തിന് വേദിയൊരുക്കുന്നത്‌ ഇത് മൂന്നാം തവണയാണ്. 1971 ഡിസംബറിലാണ്‌ സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത്‌ ചേർന്നത്‌. 1995 ഫെബ്രുവരി 25 മുതൽ 28 വരെ കൊല്ലം വീണ്ടും സംസ്ഥാന സമ്മേളനത്തിന് വേദിയായി. മുപ്പത് വർഷങ്ങൾക്കിപ്പുറം ഒരിക്കൽകൂടി കൊല്ലം ചെമ്പട്ടണിയുമ്പോൾ ജില്ലയുടെ മുഖച്ഛായ മാറി.

കൊല്ലത്തെ തെരുവുകളിൽ ജനഹൃദയങ്ങളിലെന്നപോലെ കോടിയേരിയുടെ ഛായാചിത്രങ്ങൾ തിളങ്ങുന്നു. പാർടി സെക്രട്ടറി, പൊളിറ്റ്‌ ബ്യൂറോ അംഗം, ജനപ്രതിനിധി, മന്ത്രി തുടങ്ങി കോടിയേരി ഏത്‌ സ്ഥാനത്തിരുന്നോ ആ സ്ഥാനത്തിനായിരുന്നു മഹത്വം. മുന്നണിയിലോ കമ്മിറ്റികളിലോ ഏതെങ്കിലും വിഷയം തർക്കത്തിലേക്കു കടന്നാൽ അതിനെ നയതന്ത്രചാതുരിയോടെ കൈകാര്യം ചെയ്യുക മാത്രമല്ല, ശരിയായ തീരുമാനത്തിലേക്ക്‌ എല്ലാവരെയും എത്തിക്കുന്നതായിരുന്നു കോടിയേരി ശൈലി.

സംസ്ഥാന സമ്മേളനത്തിന്‌ ചെങ്കൊടി ഉയരുമ്പോൾ ഉറച്ച നിലപാടുകളിലൂടെ പാർടിയെ നയിച്ച സീതാറാം യെച്ചൂരിയുടെ വേർപാട്‌ പ്രതിനിധികളുടെയും പ്രവർത്തകരുടെയും ഉള്ളിൽ തീരാനോവായി വന്നുനിറയുന്നു. ജനറൽ സെക്രട്ടറി എന്ന നിലയിൽ യെച്ചൂരി മാർഗദർശിയായി നിലകൊള്ളേണ്ട സമ്മേളനമായിരുന്നു ഇത്‌. കഴിഞ്ഞ സെപ്‌തംബർ 12ന്‌ മതനിരപേക്ഷ മനസ്സുകളെയാകെ കണ്ണീരിലാഴ്‌ത്തി യെച്ചൂരി വിടവാങ്ങിയത്‌.

സമ്മേളനത്തിന്റെ തികഞ്ഞ ആവേശത്തിലാണ് കൊല്ലം നഗരം. മഞ്ചേശ്വരംമുതൽ പാറശാലവരെയുള്ള കേരളത്തിന്റെ വിപ്ലവപ്രസ്ഥാനത്തിന്റെ നായകരെയും ലക്ഷദ്വീപിലെ സമരപോരാളിയെയും ഹൃദയപൂർവം സ്വാഗതംചെയ്യുകയാണ്‌ കൊല്ലം. ജനാധിപത്യത്തിന്റെ ഉത്സവം കൂടിയാണ് സിപിഎം സംസ്ഥാന സമ്മേളനം.

ഇന്ത്യയിലെ ഇടതുകക്ഷികൾക്ക് മറ്റ് പാർട്ടികൾക്കില്ലാത്ത സവിശേഷതയുണ്ട്. നിശ്ചിതകാലയളവിൽ അവർ താഴേത്തട്ടുമുതൽ ഏറ്റവും ഉയർന്ന ഘടകങ്ങളുടെ വരെ സമ്മേളനം നടത്തി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു എന്നതാണത്. ജനാധിപത്യത്തോടൊന്നും കമ്മ്യൂണിസ്റ്റുകാർക്ക് വലിയ പ്രതിപത്തിയില്ലെന്നൊക്കെ കുറ്റം പറയാമെങ്കിലും പാർട്ടിയിലെ ജനാധിപത്യം നിലനിർത്താൻ അവർക്ക് കഴിയുന്നുണ്ട്.

സിപിഎമ്മും സിപിഐയും മാത്രമല്ല, യുഡിഎഫിലെ ആർഎസ്പിയും സിഎംപിയുംവരെ ഉൾപ്പാർട്ടി ജനാധിപത്യം പാലിക്കുന്നു. ദേശീയ നേതൃത്വം നിർണയിക്കുന്ന ഭാരവാഹികളെയാണ് കോൺഗ്രസ് അംഗീകരിച്ചുപോരുന്നത്. ജവഹർലാൽ നെഹ്റു യുഗം കഴിയുന്നതുവരെ ഒരു പരിധിവരെ കോൺഗ്രസിലും ജനാധിപത്യം നിലനിന്നിരുന്നു. അതിനുശേഷം ആരാണോ നേതൃത്വം, അവരുടെ ശബ്ദമായി പാർട്ടി മാറി.

‘ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര’ എന്ന മുദ്രാവാക്യം മുഴക്കിയ കോൺഗ്രസ് പിന്നീട് ആദ്യം ഇന്ദിരാഗാന്ധിയിലേക്കും അവരുടെ മക്കളിലേക്കും അതിനുശേഷം നിലവിൽ കൊച്ചുമക്കളിലേക്കും കേന്ദ്രീകരിച്ചു. ബിജെപിയിലും സ്ഥിതി വ്യത്യസ്തമല്ല. ബിജെപിയുടെ പ്രാഥമികാംഗത്വം പോലുമില്ലാത്തവർ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷരാവുന്ന കീഴ്വഴക്കംപോലുമുണ്ട്.

കോൺഗ്രസിൽ ഒരു കുടുംബമാണ് ഹൈക്കമാൻഡെങ്കിൽ ബിജെപിയിൽ അധികാരത്തിലിരിക്കുന്നവർ എന്ന മാറ്റമേയുള്ളൂ. ഇപ്പോൾ തന്നെ ജില്ലാ അധ്യക്ഷരെ നിയമിക്കാൻ കൂടിയാലോചനകൾ നടന്നു. അതിനുശേഷം ഏറ്റവും കൂടുതൽ വോട്ടുകിട്ടിയവരല്ല പല ജില്ലകളിലും പ്രസിഡന്‍റുമാരായത്. അതിന് മറ്റുപല മാനദണ്ഡവുമുണ്ടെന്നാണ് വിശദീകരണം. അതേസമയം സിപിഎം സമ്മേളനത്തിലെ പല റിപ്പോർട്ടുകളും പൊതുസമൂഹം ആഴത്തിൽ ചർച്ച ചെയ്യുന്നതാണ്. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിക്ക് വോട്ട് ചോരുന്നുവെന്ന് സിപിഎം സംഘടനാ റിപ്പോർട്ടിൽ പരാമർശം. ഈ ചോർച്ച ഗൗരവമായി കാണണം.

സിപിഎം സംസ്ഥാന സമ്മേളനത്തിൽ എം വി ഗോവിന്ദൻ ഇന്ന് അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. തെരഞ്ഞെടുപ്പ് കാലത്ത് ജില്ലാ കമ്മിറ്റികൾ നൽകിയ അവലോകന റിപ്പോർട്ടുകൾ തെറ്റിപ്പോയെന്നും ബിജെപിയുടെ കടന്നുവരവ് തിരിച്ചറിയാൻ കഴിയുന്ന വിധത്തിലായിരുന്നില്ലെന്നും വിമർശനമുണ്ട്.

75 വയസ്സെന്ന പ്രായപരിധി കർശനമായി നടപ്പാക്കാൻ ഉറപ്പിച്ചാണ് സി പി എം കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളന നടപടികളിലേക്ക് കടക്കുന്നത്. മുതിർന്ന നേതാക്കളായ എ കെ ബാലൻ, ആനാവൂർ നാഗപ്പൻ, പി കെ ശ്രീമതി തുടങ്ങിയവർ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിയുമെന്ന് ഉറപ്പായിട്ടുണ്ട്. സമ്മേളന കാലത്ത് 75 തികയാത്തത് കൊണ്ട് കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജനും എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയിലുണ്ടാകും.

കഴിഞ്ഞ പാർട്ടി കോൺഗ്രസ് തന്നെ ഇളവ് നൽകിയ മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന സമ്മേളനവും ഇളവ് നൽകുമോ എന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ സൂചനകളെല്ലാം പിണറായി സംസ്ഥാന കമ്മിറ്റിയിൽ തുടരുമെന്നാണ് വ്യക്തമാക്കുന്നത്. മന്ത്രി എം ബി രാജേഷ് , കടകംപള്ളി സുരേന്ദ്രൻ, ടി എൻ സീമ എന്നിവര്‍ സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായി പരിഗണിക്കപ്പെട്ടേക്കും.

കണ്ണൂരിൽ നിന്നുള്ള എം വി ജയരാജനേയും പി ജയരാജനേയും പരിഗണിക്കുമോ അതോ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി ശശി ആകുമോ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തുക എന്ന കാര്യത്തിൽ രാഷ്ട്രീയ കൗതുകം ഇപ്പോഴും അങ്ങനെ തന്നെ തുടരുകയാണ്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer