സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

100 കോടി കടന്ന് അമൃതാഞ്ജന്റെ ആര്‍ത്തവ ശുചിത്വ ബ്രാന്‍ഡായ കോംഫി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മികച്ചതും താങ്ങാനാവുന്നതുമായ സ്ത്രീ ശുചിത്വ ഉല്‍പന്നങ്ങളുടെ ആവശ്യകത മുന്നില്‍കണ്ട് അമൃതഞ്ജന്‍ ഹെല്‍ത്ത്കെയര്‍ 2011ല്‍ ആരംഭിച്ച ‘കോംഫി’ ഇന്ന് 100 കോടി രൂപ മൂല്യമുള്ള ബ്രാന്‍ഡായി വളര്‍ന്നു. സാനിറ്ററി നാപ്കിനുകള്‍, ടാംപോണുകള്‍, ആര്‍ത്തവ കപ്പുകള്‍, പിരീഡ് പെയിന്‍ റോള്‍-ഓണുകള്‍ എന്നിവയുള്‍പ്പടെ ആര്‍ത്തവ സമയത്ത് ദശലക്ഷക്കണക്കിന് സ്ത്രീകള്‍ക്കാണ് ഇതിന്റെ സേവനം ലഭിക്കുന്നത്.

ഇന്ത്യയിലെ 355 ദശലക്ഷം ആര്‍ത്തവമുള്ള സ്ത്രീകളില്‍ 36% മാത്രമാണ് നിലവില്‍ സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നത്. ബാക്കിയുള്ളവരില്‍ ഏറെയും ആര്‍ത്തവ സുരക്ഷ ഉത്പ്പന്നങ്ങളെക്കുറിച്ച് അറിവില്ലാത്ത ഉള്‍ഗ്രാമങ്ങളില്‍ നിന്നുള്ള സ്ത്രീകളും പെണ്‍കുട്ടികളുമാണ്. ഇവരടക്കമുള്ളവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ് കോംഫി.

സ്ത്രീ ശുചിത്വത്തില്‍ മുന്‍നിരയിലുള്ള ബെല്ല പ്രീമിയര്‍ ഹാപ്പി ഹൈജീന്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് വടക്കേ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത പള്‍പ്പ് ഉപയോഗിച്ച് തയ്യാറാക്കിയ കോംഫി ഇന്ത്യയിലെ മറ്റ് മുന്‍നിര ബ്രാന്‍ഡുകളെ അപേക്ഷിച്ച് 80% മെച്ചപ്പെട്ട ആഗിരണം വാഗ്ദാനം ചെയ്യുന്നുണ്ട്. താങ്ങാവുന്ന വിലയും മികച്ച സാങ്കേതിക വിദ്യയുമുള്ള കോംഫി വ്യത്യസ്ത സാമ്പത്തിക പശ്ചാത്തലങ്ങളിലുള്ള സ്ത്രീകള്‍ക്ക് ഗുണമേന്മയുള്ള ആര്‍ത്തവ പരിചരണം ലഭ്യമാക്കുന്നുണ്ട്.

”ഇന്നത്തെ കോംഫി 100 കോടി രൂപ മൂല്യമുള്ള ബ്രാന്‍ഡാണെന്ന് അമൃതാഞ്ജന്‍ ഹെല്‍ത്ത്കെയര്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എസ്. ശംഭു പ്രസാദ് പറഞ്ഞു. തങ്ങളുടെ വനിതാ ഹൈജീന്‍ ബിസിനസ്സ് ഉയര്‍ന്ന സ്വീകാര്യത നേടിക്കൊണ്ട് ഇരട്ട അക്ക വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. അതുല്യമായ ഡിസൈനിലുള്ള സാനിറ്ററി പാഡുകള്‍ വിപണിയില്‍ അവതരിപ്പിച്ചതിന്റെ ഫലമായാണ് ഈ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചത്.

സാനിറ്ററി നാപ്കിന്‍ ബിസിനസ് വികസിപ്പിക്കുന്നതിനായി ലോകോത്തര നിലവാരത്തിലുള്ള ഒരു സാനിറ്ററി നാപ്കിന്‍ നിര്‍മ്മാണ പ്ലാന്റ് സജ്ജമാക്കാന്‍ ഞങ്ങള്‍ നിക്ഷേപം നടത്തുകയാണ്. മുഴുവന്‍ സ്ത്രീകള്‍ക്കും താങ്ങാവുന്ന വിലയില്‍ ഉയര്‍ന്ന ഗുണമേന്മയുള്ള ആര്‍ത്തവ സംരക്ഷണം ഒരുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ദിശ പദ്ധതി പോലെ താഴെത്തട്ടിലുള്ള സംരംഭങ്ങളിലൂടെ സ്ത്രീകളെ ആത്മവിശ്വാസത്തോടെയും ആര്‍ജവത്തോടെയും ജീവിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കോംഫി പിരീഡ് ട്രാക്കര്‍ പോലുള്ള ആപ്ലിക്കേഷനുകളിലൂടെയും സോഷ്യല്‍ മീഡിയ- ഓണ്‍ലൈന്‍ വിപണികളിലൂടെയും ഉപഭോക്താക്കളുമായുള്ള തങ്ങളുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിപുലമായ വിപണന ശൃംഖല അമൃതാഞ്ജന്‍ ഹെല്‍ത്ത്കെയര്‍ ലിമിറ്റഡിന്റെ പ്രധാന നേട്ടമാണ്. 10,000ല്‍ താഴെ ജനസംഖ്യയുള്ള ഗ്രാമങ്ങളില്‍ പോലും ഉല്‍പ്പന്നങ്ങള്‍ ഉറപ്പാക്കുന്ന മൊത്ത- ചെറുകിട വിപണന ശൃംഖലയാണ് കമ്പനിയുടേത്. വിപണി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ആറ് യൂണിറ്റുകള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക കോംബോ പാക്കും കോംഫി അവതരിപ്പിച്ചിട്ടുണ്ട്.

‘പവര്‍ ടു ബി യു’ എന്ന ആശയത്തില്‍ ഉറച്ച് ബ്രാന്‍ഡ് അവബോധം വര്‍ധിപ്പിക്കാനാണ് അമൃതാഞ്ജന്‍ എന്നും ലക്ഷ്യമിടുന്നത്. ഉപഭോക്താക്കള്‍ക്ക് ആശങ്കകളില്ലാതെ അവരുടെ ലക്ഷ്യത്തെ പിന്തുടരാനാണ് കോംഫി എന്നും പ്രേരിപ്പിക്കുന്നത്. ബ്രാന്‍ഡിന്റെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രമുഖ ബോളിവുഡ് താരം ശ്രദ്ധ കപൂറിനെയാണ് ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്തിട്ടുള്ളത്.

ആര്‍ത്തവ സംബന്ധ ആരോഗ്യത്തെക്കുറിച്ചുള്ള ബോധവത്ക്കരണവും വ്യക്തി ശുചിത്വ ശീലങ്ങളുടെ പ്രചാണവും ലക്ഷ്യമിട്ടുള്ള ദിശ പദ്ധതിയിലൂടെ താഴെത്തട്ടില്‍ വരെയുള്ളവര്‍ക്കിടയില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ കോംഫിക്ക് സാധിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടക്കമിട്ട ദിശ പദ്ധതിയിലൂടെ ഇന്ത്യയിലെ 1800ലധികം നഗരങ്ങളിലെ ഏഴ് ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് മികച്ച വ്യക്തിശുചിത്വം ഉള്‍പ്പടെ ഈ സംരംഭം ഗുണകരമായി ബാധിച്ചിട്ടുണ്ട്.

ഭാവിയിലും ഇതേ ദൗത്യവുമായി കോംഫി മുന്നോട്ട് പോകും. ആര്‍ത്തവ ആരോഗ്യത്തില്‍ കൂടുതല്‍ ബോധവത്ക്കരണം നടത്തുന്നതിനൊപ്പം ഉയര്‍ന്ന നിരവാരത്തിലുള്ള ആര്‍ത്തവ ശുചീകരണ വസ്തുക്കളും വിപണിയിലെത്തിക്കും. കാരണം, ഇത് വെറുമൊരു സാനിറ്ററി നാപ്കിനിലുപരി ഓരോ സ്ത്രീക്കും അവരുടേതായ ജീവിതശൈലി സ്വീകരിക്കാനുള്ള അധികാരം കൂടിയാണ് നല്‍കുന്നത്.

*കൂടുതല്‍ നിക്ഷേപത്തിനും ലോകോത്തര സാനിറ്ററി നാപ്കിന്‍ നിര്‍മ്മാണ പ്ലാന്റിനും പദ്ധതി

*താഴെത്തട്ടിലുള്ള ഇടപെടലും ഉപഭോക്താക്കളും വിതരണ ശൃംഖലയുമായുള്ള ആഴത്തിലുള്ള ബന്ധവും വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.