Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആശമാരുടെ പ്രതിഫലം കൂട്ടുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ആശ പ്രവർത്തകരുടെ വേതനം വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. രാജ്യസഭയിൽ സിപിഐ അംഗം സന്തോഷ് കുമാറിൻ്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എന്നാൽ കേരളത്തിന് തുകയൊന്നും നൽകാനില്ലെന്നും വിനിയോഗിച്ച തുകയുടെ വിശദാംശങ്ങൾ കേരളം നൽകിയിട്ടില്ലെന്നും രാജ്യസഭയിൽ കേന്ദ്രമന്ത്രി വിമർശിച്ചു.

ആശ വർക്കർമാരുടെ വേതനം ഉയർത്താൻ കേന്ദ്ര സർക്കാർ തയ്യാറാകുമോയെന്നാണ് സന്തോഷ് കുമാർ എം പി രാജ്യസഭയിൽ ചോദിച്ചത്. ആശാ വർക്കർമാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്ന് പ്രതികരിച്ച ജെപി നദ്ദ, എൻ എച്ച് എം യോഗം കഴിഞ്ഞയാഴ്ച ചേർന്നിരുന്നുവെന്നും ആശ വർക്കർമാരുടെ ധനസഹായം വർധിപ്പിക്കാൻ തീരുമാനിച്ചുവെന്നും വ്യക്തമാക്കി. കേരളത്തിന് എല്ലാ കുടിശികയും നൽകിയിട്ടുണ്ട്. എന്നാൽ വിനിയോഗത്തിൻ്റെ വിശദാംശങ്ങൾ കേരളം നൽകിയിട്ടില്ല. കേരളത്തിൻ്റെ വിഹിതത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും ജെപി നദ്ദ പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer