Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Asha workers

വാക്ക് പാലിച്ച് യുഡിഫ്; തലസ്ഥാനത്ത് ആശാ വര്‍ക്കര്‍മാരുടെ ആഹ്ലാദപ്രകടനം

തിരുവനന്തപുരം: സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിച്ചതില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തി ആശാപ്രവര്‍ത്തകര്‍. പായസ വിതരണം നടത്തിയാണ് സന്തോഷം അറിയിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗത്തില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയത്തില്‍ 3,000 രൂപ വര്‍ധിപ്പിച്ചിരുന്നു. നടന്‍ പ്രേംകുമാര്‍ ആശ സംഗമ വേദിയിലെത്തി. നേരത്തെ ആശ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചും പ്രേംകുമാര്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയത്. ആശമാരുടേത് ധീരമായ പോരാട്ടമാണെന്നും പലരും പരിഹസിച്ചപ്പോഴും അവര്‍ തളര്‍ന്നുപോകാതെ പിടിച്ചുനിന്നുവെന്നും പ്രേംകുമാര്‍ പ്രതികരിച്ചു. […]
Read more

ആശാ പ്രവർത്തകരുടെ ഓണറേറിയം വർദ്ധനവ്;പരിഹാസവുമായി കെ എം ബാലഗോപാൽ

തിരുവനന്തപുരം:ആശ പ്രവർത്തകരുടെ ഓണറേറിയം 3000 രൂപ വർധിപ്പിച്ച യുഡിഎഫ് സർക്കാരിന്റെ നടപടി മല എലിയെ പ്രസവിച്ചത് പോലെയാണെന്ന് മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. ആശ പ്രവർത്തകരുടെ ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് ചില സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ മാസങ്ങളോളം സമരം നടത്തിയത് . തങ്ങൾ അധികാരത്തിൽ എത്തിയാൽ ആശമാരുടെ ആവശ്യങ്ങൾ ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പിലാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ […]
Read more

ആശമാരുടെ ഓണറേറിയം വർധന;കുറച്ച് കൂടി തുക ഉയർത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു: എസ് മിനി

തിരുവനന്തപുരം: പുതിയ സർക്കാർ വാക്ക് പാലിച്ചതിന്റെ സ​ന്തോഷത്തിലാണ് ആശമാർ. ആശമാര്‍ക്ക് ഓണറേറിയം വര്‍ധിപ്പിക്കുമെന്ന തീരുമാനത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ആശ സമര സമിതി നേതാവ് എസ് മിനി. ഒരു വര്‍ഷക്കാലം നടത്തിയ സമരത്തിന്റെ വിജയമാണിതെന്ന് മിനി പറഞ്ഞു. 21,000 എന്ന അടിസ്ഥാന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും മിനി കൂട്ടിച്ചേർത്തു. കുറച്ചുകൂടി തുക ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ആണ് 3,000 രൂപ വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ ആശമാരുടെ ഓണറേറിയം 12,000 രൂപയാകും. നിലവില്‍ 9000ത്തില്‍ നിന്ന് 12,000ത്തില്‍ എത്തി. 21,000 […]
Read more

ആശമാരുടെ ഓണറേറിയം 3,000 കൂട്ടിയെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; ആദ്യഘട്ടം മാത്രം

തിരുവനന്തപുരം: വി ഡി സതീശൻ നേതൃത്വം നൽകുന്ന സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ആശ വർക്കർമാർക്ക് 3000 രൂപയുടെ വേതന വർധന പ്രഖ്യാപിച്ചു. ഇപ്പോൾ ലഭിക്കുന്ന 9000 രൂപയിൽ നിന്ന് വേതനം 12,000 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിരമിക്കൽ ആനുകൂല്യങ്ങളിലും മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. “എല്ലാം ഒരേസമയം ചെയ്യണമെന്നാണ് ആഗ്രഹം. ഇത് ആദ്യ ഘട്ടം മാത്രമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് വീണ്ടും വർധന പരിഗണിക്കും,” എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അംഗൻവാടി […]
Read more

വാക്ക് പാലിക്കുമെന്ന് ഉറപ്പ്; വി ഡി സതീശനെ കണ്ട് ആശാപ്രവര്‍ത്തകര്‍

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ കന്റോൺമെൻറ് ഹൗസിൽ സന്ദർശനം നടത്തി ആശാപ്രവര്‍ത്തകര്‍. ആശാ സമരത്തിൽ 266 ദിവസവും ഒപ്പം നിന്ന ആൾ ആണ് വി ഡി സതീശൻ. സമരത്തിന് നൽകിയ പിന്തുണയ്ക്ക് നന്ദി പറയാൻ എത്തിയതാണെന്നും ആശാപ്രവര്‍ത്തകര്‍ പറഞ്ഞു. ആദ്യ ക്യാബിനറ്റിൽ തന്നെ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. ആ വാക്ക് പാലിക്കുമെന്ന് വി ഡി സതീശൻ ഉറപ്പ് നൽകിയെന്നും ആശാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. വാക്ക് പാലിക്കുമെന്ന് ശുഭ പ്രതീക്ഷ ഉണ്ടെന്നും ആശാപ്രവര്‍ത്തകര്‍ പറഞ്ഞു.
Read more

ആശമാരെ കാണാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ആശമാരെ സന്ദർശിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് സമരം ചെയ്യുന്ന ആശമാരെ കാണാൻ രാഹുൽ എത്തിയത്. രാഹുൽ ആശമാരോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ഒറ്റയ്ക്കാണ് അദ്ദേഹം സമരപ്പന്തലിൽ എത്തിയത്. നേതാക്കളോ, യുഡിഎഫ് പ്രവർത്തകരോ ഒപ്പമുണ്ടായിരുന്നില്ല. നിയമസഭയുടെ പ്രത്യേക സമ്മേളനം നടക്കുന്നതിനാൽ രാഹുൽ തലസ്ഥാനത്തുണ്ടായിരുന്നു. പ്രതിപക്ഷ നേതാവുൾപ്പെടെയുള്ള കൂടുതൽ യുഡിഎഫ് നേതാക്കളും സമരപ്പന്തലിൽ എത്തി. 266 ദിവസമായി ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ രാപ്പകൽ സമരത്തിന് ഇന്ന് അന്ത്യമായി. സമര പ്രഖ്യാപന റാലിയോടെയാണ് അവസാനിപ്പിച്ചത്. […]
Read more

ആശമാരുടെ പ്രതിഫലം കൂട്ടുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ

ന്യൂഡൽഹി: ആശ പ്രവർത്തകരുടെ വേതനം വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. രാജ്യസഭയിൽ സിപിഐ അംഗം സന്തോഷ് കുമാറിൻ്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എന്നാൽ കേരളത്തിന് തുകയൊന്നും നൽകാനില്ലെന്നും വിനിയോഗിച്ച തുകയുടെ വിശദാംശങ്ങൾ കേരളം നൽകിയിട്ടില്ലെന്നും രാജ്യസഭയിൽ കേന്ദ്രമന്ത്രി വിമർശിച്ചു. ആശ വർക്കർമാരുടെ വേതനം ഉയർത്താൻ കേന്ദ്ര സർക്കാർ തയ്യാറാകുമോയെന്നാണ് സന്തോഷ് കുമാർ എം പി രാജ്യസഭയിൽ ചോദിച്ചത്. ആശാ വർക്കർമാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്ന് പ്രതികരിച്ച ജെപി നദ്ദ, എൻ എച്ച് എം യോഗം കഴിഞ്ഞയാഴ്ച ചേർന്നിരുന്നുവെന്നും […]
Read more

ആശാ വര്‍ക്കര്‍ സമരത്തെ വീണ്ടും അധിക്ഷേപിച്ച് എളമരം കരീം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മ്മാര്‍ നടത്തുന്ന സമരത്തെ അധിക്ഷേപിച്ച് വീണ്ടും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. ആശ വര്‍ക്കര്‍ ഈര്‍ക്കിലി സംഘടനയാണ്.സമരക്കാരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്ന സമരം അംഗീകരിക്കാനാവില്ലെന്നും എളമരം കരീം പറഞ്ഞു. സമരം പൊളിക്കാനല്ല ജോലിക്ക് കയറണം എന്നു പറയുന്നത്. മറിച്ച് ആരോഗ്യമേഖലയിലെ കരുതല്‍ കൊണ്ടാണ് എന്നും എളമരം കരീം പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ കഴിഞ്ഞ ദിവസവും എളമരം കരീം രംഗത്തെത്തിയിരുന്നു. ഏതാനും ആശ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ചു നടത്തുന്ന […]
Read more

തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന ഉത്തരവ് തള്ളി ആശാ വര്‍ക്കര്‍മാര്‍; സമരം തുടരും

തിരുവനന്തപുരം: ആശ വർക്കർമാർ അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടറുടെ ഉത്തരരവ് തള്ളി കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ആശാവര്‍ക്കര്‍മാരുടെ തീരുമാനം. കൂടുതല്‍ നേതാക്കള്‍ ഇന്ന് സമരത്തിലെത്തിയേക്കും.സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്നും തിരികെ ജോലിയില്‍ പ്രവേശിക്കാത്ത സ്ഥലങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നുമായിരുന്നു സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ ഉത്തരവ്.
Read more

അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം; ആശാവര്‍ക്കര്‍മാര്‍ക്ക് ആരോഗ്യവകുപ്പിന്റെ അന്ത്യശാസനം

തിരുവനന്തപുരം: നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുൻപിൽ സമരം തുടരുന്ന ആശാവര്‍ക്കര്‍മാരുടെ സമരം 16-ാം ദിനത്തിലേക്ക് കടന്നു. സമരത്തെ സര്‍ക്കാര്‍ അവഗണിക്കുമ്പോഴും ബഹുജന പിന്തുണയോടെ സമരം കൂടുതല്‍ ശക്തമാക്കുകയാണ് സമരസമിതി. സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.ഇതുമായി ബന്ധപ്പെട്ട് എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. ആശാ വര്‍ക്കര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാതെ സമരം തുടര്‍ന്നാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. കാലതാമസം ഒഴിവാക്കാന്‍ അടുത്ത വാര്‍ഡിലെ ആശാ […]
Read more
Advertisement
WhiteswanTV Footer