തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ കന്റോൺമെൻറ് ഹൗസിൽ സന്ദർശനം നടത്തി ആശാപ്രവര്‍ത്തകര്‍. ആശാ സമരത്തിൽ 266 ദിവസവും ഒപ്പം നിന്ന ആൾ ആണ് വി ഡി സതീശൻ. സമരത്തിന് നൽകിയ പിന്തുണയ്ക്ക് നന്ദി പറയാൻ എത്തിയതാണെന്നും ആശാപ്രവര്‍ത്തകര്‍ പറഞ്ഞു.
ആദ്യ ക്യാബിനറ്റിൽ തന്നെ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. ആ വാക്ക് പാലിക്കുമെന്ന് വി ഡി സതീശൻ ഉറപ്പ് നൽകിയെന്നും ആശാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. വാക്ക് പാലിക്കുമെന്ന് ശുഭ പ്രതീക്ഷ ഉണ്ടെന്നും ആശാപ്രവര്‍ത്തകര്‍ പറഞ്ഞു.






