ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിൻതുണച്ചുളള ശശി തരൂരിന്റ പ്രസ്താവനയെ അനുകൂലിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. ശശി തരൂര്‍ അഭിനന്ദിക്കേണ്ടത് ഇടതു പാര്‍ട്ടികളെയാണ്. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങരുത് എന്ന് ഇടതു പാര്‍ട്ടികള്‍ മുന്‍പ് പറഞ്ഞിരുന്നു.
പാശ്ചാത്യ സമ്മര്‍ദത്തിന് വഴങ്ങാതെ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ശശി തരൂര്‍ കോണ്‍ഗ്രസിന്റെ വിലപിടിപ്പുള്ള നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയ്‌നും റഷ്യക്കും ഒരു പോലെ സ്വീകാര്യനായ വ്യക്തിയാണ് മോദിയെന്നും ലോക സമാധാനം സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും തരൂര്‍ പറഞ്ഞു. മോദിയുടെ നയത്തെ എതിര്‍ത്തത് അബദ്ധമായെന്നുമായിരുന്നു തരൂറിൻ്റെ പ്രസ്താവന.






