Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതവും ആന്തരിക രക്തസ്രാവും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൊടുപുഴ: തലച്ചോറിനേറ്റ ക്ഷതവും തുടർന്നുള്ള ആന്തരിക രക്തസ്രാവവുമാണ് തൊടുപുഴയിൽ കൊലപ്പെട്ട ബിജുവിന്റെ മരണകാരണം എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് . കൂടാതെ ബിജുവിന്റെ വലത്ത് കൈയിൽ മുറിവുമുണ്ട് . ക്രൂരമർദ്ദനം ബിജു ഏറ്റിട്ടുണ്ടെന്ന പൊലീസ് നിഗമനം സ്ഥിരീകരിക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. അതേസമയം പെപ്പർ സ്പ്രേയും ചെരിപ്പും ബിജുവിനെ ആക്രമിച്ച സ്ഥലത്ത് നിന്ന് കണ്ടെത്തി.

കൂടാതെ ചില ആയുധങ്ങളും അവിടെ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട് . ജോമോൻ്റെ ഉടമസ്ഥതയിലുള്ള കലയന്താനിയിലെ ചെത്തിമറ്റത്തെ കാറ്ററിങ് ​ഗോഡൗണിലെ മാൻഹോളിലായിരുന്നു ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിന്നാണ് ആയുധങ്ങളും കണ്ടെത്തിയത്. കസ്റ്റഡിയിലുള്ള ജോമോനും കൊല്ലപ്പെട്ട ബിജുവും ചേർന്ന് ബിസിനസുകൾ നടത്തിയിരുന്നു. കേസിൽ പോലീസ് അന്വേഷണം നടത്തി വരുകയാണ് .

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer