ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസും ലഖ്‌നൗ സൂപ്പര്‍ ജയന്റ്സും നേർക്കുനേർ. ഇന്ന് വൈകിട്ട് 7.30ന് വിശാഖപട്ടണത്താണ് മത്സരം നടക്കുന്നത്. ലഖ്‌നൗ മുന്‍ ക്യാപ്റ്റനായ കെ എല്‍ രാഹുല്‍ ഡല്‍ഹിക്ക് വേണ്ടിയാണ് ഈ സീസണിൽ കളത്തിലിറങ്ങുന്നത്. അതേസമയം, ഡൽഹി മുൻ ക്യാപ്റ്റൻ ഋഷഭ് പന്ത് ലഖ്‌നൗവിനെ നയിക്കും. അക്ഷര്‍ പട്ടേലാണ് ഡൽഹിയെ നയിക്കുന്നത്. ടീമിനെ അടിമുടി മാറ്റിയാണ് ഡൽഹിയും ലഖ്‌നൗവും കളത്തിലിറങ്ങുന്നത്. ഡൽഹി ക്യാപിറ്റൽസിന്റെ സപ്പോര്‍ട്ട് സ്റ്റാഫിലും അഴിച്ചുപണി നടത്തിയിട്ടുണ്ട്.






