സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോപ്പിയടിക്കുന്നത് തടഞ്ഞ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലപ്പുറം ചെണ്ടപ്പുറായ എആർഎച്ച്‌ എസ്‌എസ് സ്കൂളില്‍ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി.പരീക്ഷാ ഹാളില്‍ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിലാണ് ചില വിദ്യാർത്ഥികള്‍ പടക്കമെറിഞ്ഞതെന്ന് അദ്ധ്യാപകർ പരാതിയില്‍ പറയുന്നു. സ്കൂളില്‍ പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അദ്ധ്യാപകരായ ദീപുകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് പടക്കം എറിഞ്ഞത്.

ഇന്നലെയായിരുന്നു സംഭവം. ഇന്നലെ പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷയ്ക്കിടെ ചില വിദ്യാർത്ഥികള്‍ കോപ്പിയടിക്കാൻ ശ്രമിച്ചെന്നും ഇത് തടഞ്ഞതിനാലാണ് വിദ്യാർത്ഥികള്‍ പടക്കം എറിഞ്ഞതെന്നും അദ്ധ്യാപകർ പറയുന്നു. സംഭവത്തില്‍ സ്കൂള്‍ പ്രിൻസിപ്പല്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കാനാണ് പൊലീസ് തീരുമാനം.

Tags :

Recent News

Advertisement