Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മഞ്ഞുമ്മലിനെ മറികടക്കാൻ എമ്പുരാന് 11 കോടിയുടെ ദൂരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എമ്പുരാൻ ഹൈപ്പിനൊത്ത കുതിപ്പാണ് ബോക്സ് ഓഫീസിലും കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള ചിത്രത്തിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഏഴാം ദിനമായ ഇന്നലെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 9.5 കോടിയാണ്. അതിന് തലേന്ന് നേടിയത് 17.5 കോടി ആയിരുന്നു.

റിലീസ് കഴിയുംതോറും ചിത്രത്തിന് നേരിടുന്ന ഇടിവ് സാധാരണ സംഭവിക്കുന്നതാണ്. തിങ്കളാഴ്ച 26.2 കോടി നേടിയ ചിത്രമാണ് ചൊവ്വാഴ്ച 17.5 കോടിയിലേക്കും ബുധനാഴ്ച 9.5 കോടിയിലേക്കും എത്തിയത്. റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളില്‍ പ്രദര്‍ശനമാരംഭിച്ച ദിവസമാണ് കളക്ഷനില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഒരാഴ്ച പൂര്‍ത്തിയാക്കുമ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്നത് 228.80 കോടിയാണ്. മലയാള സിനിമയുടെ ബോക്സ് ഓഫീസിലെ റെക്കോര്‍ഡ് വേഗമാണ് ഇത്. ഹിറ്റ് ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സിനെ മറികടക്കാന്‍ ഇനി 11 കോടി മാത്രമേ എമ്പുരാന് നേടേണ്ടൂ. 239.6 കോടി ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ലൈഫ് ടൈം ഗ്ലോബല്‍ ഗ്രോസ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix