ജിത്തു മാധവന്റെ സംവിധാനത്തിൽ സൗബിൻ ഷാഹിർ, അർജുൻ അശോകൻ ,സജിൻ ഗോപു സിജു സണ്ണി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഒരു ചിത്രമായിരുന്നു രോമാഞ്ചം . ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ‘കപ്കപി’. ചിത്രം റിലീസിനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. മെയ് 23 ന് ചിത്രം തീയേറ്ററുകളിൽ എത്തും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചിത്രം സംവിധാനം ചെയുന്നത് മലയാളത്തിലടക്കം സൂപ്പർഹിറ്റ് സമ്മാനിച്ച സംഗീത് ശിവനാണ് .
ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ ഓജോ ബോർഡ്ഡും, ഒരു കൂട്ടം ആളുകളെ സൂചിപ്പിക്കുന്ന വിധത്തിലാണ് കാണുന്നത്. ജയേഷ് പട്ടേൽ ആണ് ചിത്രം നിർമ്മിക്കുന്നത്. യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിബ്ഹി, സോണിയ റാത്തി, വിവേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. തുഷാർ കപൂറാണ് അർജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രമായി ബോളിവുഡിൽ എത്തുന്നത് . സൗബിന്റെ വേഷത്തിൽ എത്തുന്നത് ശ്രേയസ് തൽപാഡെയുമാണ്.






