ആന്ധ്രാപ്രദേശ് : സ്‌കൂളില്‍ കളിച്ചുകൊണ്ടിരിക്കേ തിളച്ച പാലില്‍ വീണ് ഒന്നര വയസുകാരിക്ക് മരിച്ചു . ബുക്കരായസമുദ്രം മണ്ഡലത്തിലെ കൊരപ്പാടിനടുത്തുള്ള അംബേദ്കർ ഗുരുകുൽ സ്കൂളിലാണ് സംഭവം.
സ്കൂളിലെ ജീവനക്കാരിയായ കൃഷ്ണവേണിയുടെ മകൾ അക്ഷിതയാണ് ദുരന്തത്തിൽ മരിച്ചത്. വിദ്യാർത്ഥികൾക്ക് നൽകാൻ അമ്മ ചൂടാറാൻ വച്ചിരുന്ന വലിയ പാത്രത്തിലുള്ള പാലിലേക്കാണ് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് അബദ്ധത്തിൽ വീണത്. പാലിൽ വീണതോടെ ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്മയോടൊപ്പം പതിവായി സ്കൂളിൽ വരാറുള്ള കുട്ടി ഇടയ്ക്കിടെ അടുക്കളയിലേക്ക് പോയതാണ് അപകടത്തിന് കാരണമായത്. വിദ്യാർത്ഥികൾക്കായി തണുപ്പിക്കാൻ ഫാനിനടിയിൽ വെച്ചിരുന്ന പാത്രത്തിലേക്കാണ് കുഞ്ഞ് വീണത്.






