സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ബ്ലൂ ഫയർ’ കാണാനെത്തി, ഫോട്ടോയെടുക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഗ്നിപർവതത്തിന് സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗർത്തത്തിൽ വീണ് യുവതിക്ക് ദാരുണാന്ത്യം. ‘ബ്ലൂ ഫയർ’ പ്രതിഭാസത്തിന് പേരുകേട്ട ഇന്തോനേഷ്യയിലെ ഇജെൻ അഗ്നിപർവ്വത ടൂറിസം പാർക്കിലാണ് സംഭവം. ഹുവാങ് ലിഹോങ് എന്ന 31കാരിയായ ചൈനീസ് യുവതിയാണ് മരിച്ചത്. ഭർത്താവിനും ടൂർ ഗൈഡിനുമൊപ്പമാണ് ഹുവാങ് എത്തിയത്. 75 മീറ്റർ ഉയരത്തിൽ നിന്നാണ് യുവതി കാൽവഴുതി വീണത്.

ഹിറ്റ്‍ല‍‍റിന്റെ ജന്മദിനം ആഘോഷിച്ച നാല് പേർ അറസ്റ്റിൽ

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗർത്തത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ടൂർ ഗൈഡ് പറയുന്നു. തുടർന്ന് അവർ ഗർത്തത്തിനരികിൽ നിന്ന് മാറി നിന്നു. എന്നാൽ ഫോട്ടോ എടുക്കുന്നതിനിടെ പിന്നിലേക്ക് ഒരിഞ്ച് നീങ്ങിയപ്പോഴാണ് യുവതി അബദ്ധത്തിൽ വസ്ത്രത്തിൽ ചവിട്ടി കാലിടറി അഗ്നിപർവ്വതത്തിലേക്ക് പതിച്ചതെന്നും ഗൈഡ് പറഞ്ഞു. രണ്ട് മണിക്കൂറോളം സമയമെടുത്താണ് ഹുവാങിന്‍റെ മൃതദേഹം രക്ഷാപ്രവർത്തകർ പുറത്തെടുത്തത്.

മുഖ്യമന്ത്രിയുടെ വസതിയിൽ മക്കളെ താമസിപ്പിച്ചുകൂടെ ? മറുപടിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സൾഫ്യൂറിക് വാതകങ്ങളുടെ ജ്വലനത്തിലൂടെയുണ്ടാകുന്ന നീല നിറത്തിന് (ബ്ലൂ ഫയർ) പേരുകേട്ടതാണ് ഇജെൻ അഗ്നിപർവ്വതം. 2018ൽ അഗ്നിപർവ്വതത്തിൽ നിന്ന് വിഷവാതകങ്ങൾ പുറത്തുവരാൻ തുടങ്ങി. ഇതോടെ നിരവധി പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കേണ്ടിവന്നു. മുപ്പതോളം പേർ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലായി. ഇടയ്ക്കിടെ നേരിയ തോതിലുള്ള വിഷവാതകം വമിക്കുന്നുണ്ടെങ്കിലും ഇജെനിൽ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.