സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കേബിൾ പൊട്ടിയതുമായി ബന്ധപ്പെട്ട് തർക്കം; കൊല്ലത്ത് മൂന്ന് പേർക്ക് വെട്ടേറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: ചിതറ മാങ്കോട് മേഖലയിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഇന്ന് രാത്രി മാങ്കോട് സ്വദേശിയായ ദീപു, കിഴക്കുംഭാഗം സ്വദേശി ഷെഫീക്ക്, ബിജു എന്നിവർക്കാണ് വെട്ടേറ്റത്. പരിക്കേറ്റവരെ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.തടി കയറ്റുന്നതിനിടെ കേബിൾ പൊട്ടിയതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.

വെട്ടേറ്റ മൂന്ന് പേരും തടി കയറ്റുന്ന ജോലിയിൽ ഏർപ്പെട്ടവരായിരുന്നു. രാത്രിയിൽ മൂന്ന് പേരെയും വെട്ടേറ്റ് കിടക്കുന്ന നിലയിലാണ് നാട്ടുകാർ കണ്ടെത്തിയത്. അക്രമത്തിൽ ഏർപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെയും വ്യക്തമായിട്ടില്ല. നാട്ടുകാരും പൊലീസും ചേർന്ന് വെട്ടേറ്റവരെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags :

Recent News

Advertisement