കോഴിക്കോട്: ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ച് ബേക്കറി പൂർണ്ണമായും കത്തിനശിച്ചു. സംഭവം പേരാമ്പ്രയിലെ ചക്കിട്ടപ്പാറയിലാണ് നടന്നത്. മീത്തലേ മഠത്തിൽ ജലീൻ നടത്തുന്ന ‘ജെ.ആർ. ബേക്കറി ആൻഡ് കഫ്റ്റീരിയ’യാണ് തീപിടുത്തത്തിൽ നശിച്ചത്. തീപിടുത്തം വ്യാപിക്കുന്നതിനു മുമ്പ് സമീപത്തെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാർ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.
ഗ്യാസ് സ്റ്റൗ, അടുക്കള ഉപകരണങ്ങൾ, കൂളർ, ഫ്രിഡ്ജ് എന്നിവയും കെട്ടിടത്തിന്റെ വൈദ്യുതി വയറിംഗും ഭാഗികമായി കത്തി നശിച്ചു. പേരാമ്പ്ര ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ പി. കെ. ഭരതിന്റെയും സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ. ടി. റഫീകിന്റെയും നേതൃത്വത്തിൽ അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തീ നിയന്ത്രണത്തിലാക്കി.






