തൃശ്ശൂർ: ചാവക്കാട് നഗരസഭയുടെ പുതിയ ചെയർമാനായി എ.എച്ച്. അക്ബർ തെരഞ്ഞെടുക്കപ്പെട്ടു. 16-ാം വാർഡ് അംഗം എ.എച്ച്. അക്ബറിനെ ഷീജ പ്രശാന്ത് നിർദ്ദേശിക്കുകയും സഫൂറ ബക്കർ പിന്തുണയും നൽകി. യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി 32-ാം വാർഡ് അംഗം സി.എ. ഗോപപ്രതാപനെ ജോയ്സി ടീച്ചർ നിർദ്ദേശിച്ചു, മുഹമ്മദ് ആസിഫ് പിന്താങ്ങി. വരണാധികാരി ഷീബ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വോട്ടെടുപ്പിൽ എൽ.ഡി.എഫിന്‍റെ 21 വോട്ടുകൾ എ.എച്ച്. അക്ബറിനും 12 വോട്ടുകൾ സി.എ. ഗോപപ്രതാപനും ലഭിച്ചു. തുടര്‍ന്ന് എ.എച്ച്. അക്ബർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിവിധ രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക പ്രവർത്തകർ അക്ബറിനെ ഹാരമണിയിച്ച് അഭിനന്ദിച്ചു.



