കൊച്ചി: മലയാള സിനിമയിലെ താരങ്ങളുടെ സംഘടയായ എഎംഎംഎയുടെ പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് വേട്ടെടുപ്പ് നടക്കുന്നത്. ഒട്ടേറെ വിവാദങ്ങൾക്ക് ശേഷമാണ് അമ്മയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
രാവിലെ വോട്ടെടുപ്പ് ആരംഭിച്ചു. മോഹൻലാൽ ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ ഇതിനോടകം വോട്ട് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒരുമണിവരെയാണ് പോളിങ് സമയം. വൈകുന്നേരത്തോടെ വോട്ടെണ്ണൽ പൂർത്തിയായി പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കും.






