ഇടുക്കി: ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ഇടുക്കി പെരുവന്താനത്താണ് സംഭവം. കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയപാതയിൽ പെരുവന്താനത്തിനു സമീപമാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
തീപിടിച്ച വാഹനത്തിൽ നാല് പേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരുക്കില്ല. കൊല്ലം പുത്തൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് തീപിടിച്ചത്. പീരുമേട്ടിൽ നിന്നും ഫയർഫോഴ്സെത്തി തീ അണച്ചു. ദേശീയപാതയിൽ കുറച്ചു സമയം ഗതാഗത തടസ്സമുണ്ടായി.






