സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

അമേരിക്കൻ രാഷ്ട്രീയത്തിലെ പുതിയ അധ്യായം

അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രപരമായ മുന്നേറ്റം സൃഷ്ടിച്ചാണ് ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്‌റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടത് . അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നവർക്കും കനത്ത തിരിച്ചടി കൂടിയാണ് ഇന്ത്യൻ വംശജൻ കൂടിയായ മംദാനിയുടെ വിജയം.

മംദാനിയുടെ വിജയം ട്രംപിന്റെ “ മെയ്ക്ക് അമേരിക്ക ഗ്രേഡ് എഗൈൻ ” പ്രസ്ഥാനത്തിന് ശരിക്കും ഒരു ഷോക്കായിരുന്നു. വർഷങ്ങളായി ഡെമോക്രാറ്റും റിപ്പബ്ലിക്കനും നിയന്ത്രിച്ചിരുന്ന നഗരത്തിലെ രാഷ്ട്രീയ രംഗം, മംദാനിയുടെ ജയം കൊണ്ട് അമ്പരന്നു.

അതിലുപരി, ജെറുസലേമിനേക്കാൾ കൂടുതലായി ജൂതർ താമസിക്കുന്ന ന്യൂയോർക്കിൽ, എങ്ങനെയാണ് പലസ്തീൻ അനുകൂലിയും നെതന്യാഹുവിനെയും ട്രംപിനെയും തുറന്ന് എതിർക്കുന്ന മംദാനി വിജയിച്ചത് എന്നത് വലിയ ഒരു ചോദ്യചിഹ്നമാണ്.

ഒക്ടോബർ 7-ന് നടന്ന സംഭവം അമേരിക്കൻ രാഷ്ട്രീയത്തിലും വലിയ ചർച്ചയായി മാറി. ഹമാസ് നടത്തിയ അക്രമണവും അതിന് പിന്നാലെ ഇസ്രായേൽ ഗാസയിൽ നടത്തിയ തിരിച്ചടിയും എല്ലായിടത്തും ചർച്ചയായിരുന്നു .

ഗാസയിൽ കുട്ടികളടക്കമുള്ള നിരപരാധികൾ കൊല്ലപ്പെട്ടത് കൊണ്ട് പലരും ഇസ്രായേലിനെ കുറ്റപ്പെടുത്തി. പക്ഷേ, മറ്റൊരു പക്ഷം പറഞ്ഞത് ആദ്യം അക്രമിച്ചത് ഹമാസാണ്, അതിനാൽ ഇസ്രായേൽ തിരിച്ചടിച്ചത് സ്വാഭാവികമാണെന്നായിരുന്നു.

മുൻനിര രാഷ്ട്രീയക്കാർ മൗനം പാലിച്ച ഈ സമയം, ഗാസയിലെ ജനങ്ങൾക്കൊപ്പമാണെന്ന ശക്തമായ നിലപാട് മംദാനി നിലകൊണ്ടു. തെരഞ്ഞെടുപ്പുകളിൽ പിന്തുണ നിലനിർത്താൻ പല യുഎസ് രാഷ്ട്രീയക്കാരും ഈ വിഷയം ഒഴിവാക്കിയ സമയത്തായിരുന്നു മംദാനി ധൈര്യപൂർവം തന്റെ നിലപാട് വിളിച്ചുപറഞ്ഞത്. അതിന് പിന്നാലെ ട്രംപ് അനുകൂലികൾ അദ്ദേഹത്തെ “ജിഹാദിസ്റ്റ്” എന്നും ചിലർ “സെമൈറ്റ് വിരുദ്ധൻ” എന്നും മുദ്രകുത്തി.

പലസ്തീൻ-ഇസ്രായേൽ പ്രശ്നം കത്തിക്കൊണ്ടിരുന്ന സമയത്തും ന്യൂയോർക്കിലെ പത്ത് ലക്ഷത്തോളം ജൂതന്മാരുടെ മനസ്സ് എങ്ങനെയാണ് മംദാനി പിടിച്ചെടുത്തത് എന്നത് ലോകമാധ്യമങ്ങൾക്കും കൗതുകമായി. ഇസ്രായേൽ-ഗാസ വിഷയത്തിൽ മംദാനിയുടെ അഭിപ്രായം നഗരത്തിലെ ചില ജൂത സമൂഹങ്ങളിൽ നിന്ന് ശക്തമായ വിമർശനം നേരിട്ടെങ്കിലും, മംദാനി നേരിട്ട് ജൂതരുമായി ആശയവിനിമയം നടത്തി.

ഒക്ടോബറിന്റെ അവസാനം, മംദാനി നേരിട്ട് ജൂത പുരോഹിതരും നേതാക്കളും അടങ്ങിയ സംഘവുമായി കൂടിക്കാഴ്ച നടത്തുകയും പിന്നീട് അവരുടെ ആശങ്കകൾ മനസിലാക്കി, അത് പരിഹരിക്കാനായി താനുണ്ടാകുമെന്നും, ന്യൂയോർക്കിലെ ജൂതർക്കൊപ്പം ഉറച്ചുനിൽക്കുമെന്നും ജൂതവിരുദ്ധതയുടെ വിപത്തിനെതിരെയുള്ള പോരാട്ടത്തിൽ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു .

അങ്ങനെ, ന്യൂയോർക്ക് നഗരത്തിലെ ജൂത സമൂഹത്തിന്റെ ചില ഭാഗങ്ങളിൽ നിന്ന് മംദാനിക്ക് അപ്രതീക്ഷിത പിന്തുണ ലഭിച്ചു. 2025 ജൂലൈയിലെ സർവേയിൽ, 43 ശതമാനം ജൂത വോട്ടർമാർ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് പറഞ്ഞു. ഹസിദിക് വോട്ടർമാരെ ലക്ഷ്യമിട്ട് യിദിഷ് കത്തുകൾ വരെ പുറത്തിറക്കി. യുവ ലിബറൽ ജൂതർക്ക്, പലസ്തീൻ വിഷയത്തേക്കാൾ പാർപ്പിടം, വില, സാമൂഹിക നീതി എന്നിവയായിരുന്നു പ്രധാനപ്പെട്ടത്, അതുകൊണ്ടാണ് അവർ മംദാനിയെ പിന്തുണച്ചതും. മംദാനി തുറന്ന പലസ്തീൻ അനുകൂലിയായതിനാൽ നെതന്യാഹുവിനെ കഠിനമായി വിമർശിച്ചു, പക്ഷേ സ്വന്തം നിലപാട് മാറ്റിയില്ല.

മംദാനിയുടെ വിജയം വ്യക്തിപരമായൊരു നേട്ടമെന്നതിലുപരി, ഡെമോക്രാറ്റിക് പാർട്ടിയിലെ വലിയൊരു മാറ്റത്തിന്റെ പ്രതിഫലനമായാണ് കാണുന്നത്. ഭവന നിർമ്മാണം, വിലക്കുറവ്, സാമൂഹിക നീതി തുടങ്ങിയ ക്ഷേമ വിഷയങ്ങൾ കേന്ദ്രീകരിച്ച രാഷ്ട്രീയത്തിന് ആളുകൾ കൂടുതൽ പ്രാധാന്യം നൽകുകയാണ്. നിരവധി യുഎസ് സംസ്ഥാനങ്ങളിൽ പാർട്ടി സോഷ്യലിസ്റ്റ് മൂല്യങ്ങളിൽ നിന്ന് അകന്നുപോകുന്നതിൽ ജനങ്ങൾക്കുണ്ടായിരുന്ന അസന്തോഷവും ഈ വിജയത്തിലൂടെ പുറത്തുവന്നതാണ്.

അതുകൊണ്ടുതന്നെ വളരെക്കാലമായി ഇസ്രായേലിന് അനുകൂലമായി കണക്കാക്കപ്പെടുന്ന ഒരു നഗരത്തിൽ, മംദാനിയുടെ പലസ്തീൻ അനുകൂല നിലപാട് അദ്ദേഹത്തിന്റെ വിജയത്തെ ബാധിച്ചില്ലെന്നു മാത്രമല്ല യുവ, പുരോഗമന, മുസ്ലീം, ദക്ഷിണേഷ്യൻ വോട്ടർമാരെ സ്വാധീനിക്കാൻ സഹായിച്ചുവെന്നും വിജയം വ്യക്തമാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement