തിരുവനന്തപുരം: ന്യൂനമർദം അതിവേഗം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഗംഗാതട പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദമാണ് ശക്തി പ്രാപിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിൽ അടുത്ത 4 ദിവസം വിവിധ ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യത പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ രൂപപ്പെടുമെന്ന് പ്രതീക്ഷിച്ച തീവ്ര ന്യൂനമർദ്ദമാണ് അതിവേഗം രൂപപ്പെട്ടത്.
14, 16, 17, 18 തിയതികളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും 16 ന് ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലും 17 ന് ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും 18 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്




