ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ സേവ് ബിജെപി ഫോറം. പാദപൂജ വിഷയത്തിലും, ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തിലും പ്രതികരിക്കാത്തതിനെ തുടർന്നാണ് വിമർശനം. മാത്രമല്ല ഗവർണറെ എസ്എഫ്ഐ കൊല്ലുമെന്ന് പറഞ്ഞിട്ടും സദാനന്ദൻ മാസ്റ്ററെ ചെന്നിത്തല അപമാനിച്ചിട്ടും പ്രതികരിക്കാത്തതും കടുത്ത വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്.
കേരള ബിജെപി ഷണ്ഡീകരിക്കപ്പെട്ടോ മുതലാളിയെന്നും ഫേസ്ബുക് പേജിൽ ചോദ്യമുണ്ട്. കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നത്. മുന്‍ പ്രസിഡന്റ്മാരായ വി. മുരളീധരനും കെ. സുരേന്ദ്രനും അനുകൂലിക്കുന്നവരെ ജനറൽ സെക്രട്ടറിമാരായി ഉൾപ്പെടുത്താതിരുന്നത് ഒരു വിഭാഗത്തിന്റെ അതൃപ്തിക്കിടയാക്കി. പി.കെ. കൃഷ്ണദാസ് പക്ഷത്തിന് മുൻതൂക്കം ലഭിച്ചുവെന്നാണ് ഉയർന്ന വിമർശനം.
Content: Save BJP Forum against BJP state president Rajeev Chandrasekhar




