ന്യൂഡൽഹി : ലോക പരിസ്ഥിതി ദിനത്തോടനുമ്പന്ധിച്ച് ന്യൂഡൽഹിയിലെ തന്റെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗിൽ സിന്ദൂർ തൈ നട്ട് പ്രധാനമന്ത്രി മോദി. മോദി തന്നെയാണ് ഈ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് . കച്ചിലെ ഒരു കൂട്ടം സ്ത്രീകളുടെ സമ്മാനമാണ് ഈ തൈയെന്നാണ് ചിത്രത്തോടൊപ്പം മോദി കുറിച്ചിരിക്കുന്നത്.
“1971-ലെ യുദ്ധത്തിൽ ധൈര്യത്തിന്റെയും വീര്യത്തിന്റെയും അത്ഭുതകരമായ മാതൃക സൃഷ്ടിച്ച കച്ചിലെ ധീരരായ അമ്മമാരും സഹോദരിമാരും അടുത്തിടെ ഗുജറാത്ത് സന്ദർശന വേളയിൽ എനിക്ക് ഒരു സിന്ദൂർ ചെടി സമ്മാനിച്ചു. ഇന്ന്, ലോക പരിസ്ഥിതി ദിനത്തിൽ, ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ആ ചെടി നടാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. നമ്മുടെ രാജ്യത്തെ സ്ത്രീശക്തിയുടെ വീര്യത്തിന്റെയും പ്രചോദനത്തിന്റെയും ശക്തമായ പ്രതീകമായി ഈ ചെടി നിലനിൽക്കും,” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.






