കൊച്ചി: കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് മരം കടപുഴകി വീണ് അപകടം. അപകടത്തില്‍ ഓട്ടോ ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി കവാടത്തിന് സമീപത്താണ് സംഭവം. കളമശ്ശേരി വട്ടേക്കുന്ന് സ്വദേശി ഷരീഫിന്റേതാണ് ഓട്ടോറിക്ഷ.
റോഡരികില്‍ നിന്ന ആല്‍മരമാണ് ഓട്ടോറിക്ഷയുടെ മേല്‍ വീണത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ആല്‍ മരം മുറിച്ചു മാറ്റി. മരം വീണ് ഓട്ടോയിക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. മരം വീണതിന് പിന്നാലെ റോഡില്‍ വലിയ ഗതാഗത തടസം രൂപപ്പെട്ടു. കളമശ്ശേരി ഭാഗത്ത് നിന്നും കുസാറ്റ് ഭാഗത്തേക്ക് യാത്രക്കാരനുമായി വരുമ്പോഴാണ് അപകടം സംഭവിച്ചത്.






