കൊല്ലം: കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട നാൽപ്പത്തിരണ്ടുകാരന് ഗുരുതരപരിക്ക്. വാരിയെല്ല്, കൈ, കാൽ എന്നിവയ്ക്ക് പൊട്ടലേറ്റ പ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ജോലി കഴിഞ്ഞ് കാട്ടിനുള്ളിലെ റോഡിലൂടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഡാലിക്കരിക്കം ഭാഗത്ത് ആൾതാമസമില്ലാത്ത ഒറ്റപ്പെട്ട പ്രദേശത്ത് വച്ചാണ് കാട്ടാന പ്രകാശിനെ ആക്രമിച്ചത്.
സഹായത്തിന് ആരെയും കാണാനാകാതെ മണിക്കൂറുകളോളം വേദനയിൽ നിലവിളിച്ച് കാട്ടിൽ കിടന്ന നിലയിലാണ് പ്രകാശ് ഉണ്ടായിരുന്നത്. പിന്നീട് അതുവഴി എത്തിയ വാഹനയാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്.






