ആലപ്പുഴ: കായംകുളത്ത് ദേശീയപാതയ്ക്ക് വേണ്ടി എടുത്ത കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം. എരുമകുഴി സ്വദേശി ആരോമലാണ് മരിച്ചത്. ഇന്നലെ രാത്രിയിൽ വീട്ടിലേക്ക് പോകുംവഴി സര്‍വീസ് റോഡിലുള്ള കുഴിയിലേക്ക് ആരോമല്‍ വാഹനവുമായി വീഴുകയായിരുന്നു. കോണ്‍ക്രീറ്റില്‍ തലയടിച്ചുള്ള പരുക്കാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
കായംകുളത്ത് കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് മറ്റൊരു അപകടവും ഉണ്ടായി. കായംകുളം സ്വദേശി നബീഷയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കൊളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഴികള്‍ക്ക് സമീപം യാതൊരു അപകടമുന്നറിയിപ്പും സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.






