Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുരിങ്ങൂര്‍ ശ്രീ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം കൊടിയേറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: മുരിങ്ങൂര്‍ ശ്രീ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ഭക്തിയുടെ നിറവില്‍ കൊടിയേറി. ദീപാരാധനക്ക് ശേഷം ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷ് തന്ത്രികള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.ക്ഷേത്രം മേല്‍ശാന്തി ഷിബു ശാന്തി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.രാവിലെ ക്ഷേത്രത്തിലെ നാരായണീയ സമിതിയുടെ നേതൃത്വത്തില്‍ നാരായണീയ പാരായണം,കളഭാഭിഷേകം എന്നിവയും ഉണ്ടായിരുന്നു.

മുരിങ്ങൂര്‍ ഐക്കര പറമ്പില്‍ നന്ദു സജി,അനന്തു സജി എന്നിവരുടെ വീട്ടില്‍ നി്ന്നും വാദ്യമേളങ്ങളുടേയും മറ്റും അകമ്പടിയോടെ കൊണ്ടു വന്ന കൊടി കൂറ ക്ഷേത്രത്തില്‍ എത്തിയ ശേഷം നിറമാല ദീപാരധനക്ക് ശേഷമാണ് കൊടിയേറ്റ് കര്‍മ്മം നടത്തിയത്. ക്ഷേത്ര നടയില്‍ പറ നിറക്കാന്‍ സൗകര്യമൊരുക്കിയ ശേഷം കൊടിയേറ്റ് സദ്യയും പഞ്ചാരിമേളവും അരങ്ങേറി.

ഉത്സവത്തിന്റെ രണ്ടാം ദിവസമായ ബുധനാഴ്ച  ദീപാരാധനക്ക് ശേഷം അന്നദാനം എരമല്ലൂര്‍ ഷണ്‍മുഖ ദാസും സംഘവും നാഗരാജാവിനും നാഗയക്ഷിക്കുമായ നടത്തുന്ന കളമെഴുത്തും പാട്ടും ഉണ്ടായിരിക്കും.കൊടിയേറ്റ് കര്‍മ്മത്തിന് ക്ഷേത്ര സമാജം ഭാരവാഹികളായ കെ.എന്‍.വിശാലാക്ഷന്‍.ഇ.വി.മുരളി, ശെല്‍വന്‍ പണിക്കശ്ശേരി, രഘു അറക്കല്‍, ഇ.കെ.പരമേശ്വരന്‍, പി.പി.സുബ്രഹ്മണ്യന്‍, അരവിന്ദാക്ഷന്‍ കണ്ണായി, എ . ഡി. സജി, ഷൈലജ ബാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer