സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടം; അധ്യാപകന് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ചു വീണ് വയോധികന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികൻ റിട്ട. ലേബർ ഓഫീസറും പാരലൽ കോളജ് അധ്യാപകനുമായ ഉഴമലയ്ക്കൽ മുതിയംകോണം കിഴക്കേതിൽ ഹൗസിൽ സത്യനേശൻ (62) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ആര്യനാട് നെടുമങ്ങാട് റോഡിൽ സ്വകാര്യ ഓഡിറ്റോറിയത്തിന് സമീപം പെട്രോൾ പമ്പിൽ നിന്നും പെട്രോൾ നിറച്ച് പുറത്തേയ്ക്ക് വന്ന സ്കൂട്ടറും ഈ സമയം റോഡിലൂടെ വരുകയായിരുന്ന സത്യനേശന്‍റെ സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

കുറ്റിച്ചലിലിലെ പാരലൽ കോളജിൽ ട്യൂഷൻ കഴിഞ്ഞ് ആര്യനാട് വഴി ഉഴമലയ്ക്കലിലെ വീട്ടിലേയ്ക്ക് പോകുന്ന വഴിയിലായിരുന്നു അപകടം. സ്കൂട്ടറിൽ നിന്ന് തെറിച്ച് റോഡിൽ വീണ സത്യനേശന്‍റെ തലയിലൂടെ ടിപ്പർ ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്തുവച്ച് തന്നെ മരണം സംഭവിച്ചു. ടിപ്പർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.