കോട്ടയം: കോടിമത പാലത്തിന് സമീപം പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേര്‍ മരിച്ചു. ബലേറോയില് സഞ്ചരിച്ചിരുന്ന കൊല്ലാട് സ്വദേശികളായ ജെയ്മോന് (43), അര്ജുന് (19) എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഒരാളുടെ നില അതീവഗുരുതരമാണ്. പിക്കപ്പ് വാനിലുണ്ടായിരുന്ന രണ്ടുപേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.






