ആലപ്പുഴ: മത്സ്യ ബന്ധനത്തിനിടയിൽ പരിക്കേറ്റ ജീവനക്കാർക്ക് രക്ഷകരായി പൊലീസ്. ബുധനാഴ്ച രാവിലെ ഓർക്കിഡ് ബോട്ടിലെ ജീവനക്കാരനായ സനൽ (39) പൊന്നാറ ബോട്ടിലെ ജീവനക്കാരനായ പ്രിയൻ (54) എന്നിവർക്ക് മത്സ്യ ബന്ധനത്തിടയിൽ പരിക്കേറ്റിരുന്നു. വിവരമറിഞ്ഞ് തോട്ടപ്പള്ളി തീരദേശ പൊലീസ് കടലിലെത്തി ബോട്ടിൽ നിന്നും ഇവരെ രക്ഷപ്പെടുത്തി തോട്ടപ്പള്ളി ഹാർബറിൽ എത്തിക്കുകയായിരുന്നു. പിന്നീട് ആംബുലൻസിൽ കയറ്റി ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെത്തിക്കുകയും ചെയ്തു.
എസ്എച്ച്ഒ വിനോദ് കെ പി യുടെ നിര്‍ദേശപ്രകാരം സബ് ഇൻസ്പെക്ടർ സാബു കെ, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍ ഇന്ദു മിഥുൻ, സ്രാങ്ക് ലിജു, കോസ്റ്റൽ വാർഡൻമാരായ ബിനു ബാബു, ശ്രീമോൻ, ലാസ്കർ സുഭാഷ് തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.






