Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വൈദ്യപരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; അന്വേഷണം ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മോഷണക്കേസ് പ്രതി കസ്റ്റഡിയിൽ നിന്നും ചാടി രക്ഷപ്പെട്ടു. തിരുവനന്തപുരം പേരൂർക്കടയിലാണ് മോഷണ കേസ് പ്രതി അനൂപ് ആൻറണി വൈദ്യപരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. തിരുവല്ലം പൊലീസ് പിടികൂടിയ പ്രതിയെ പിന്നീട് പേരൂർക്കട പൊലീസിന് കൈമാറുകയായിരുന്നു.

പേരൂർക്കടയിൽ ഒരു ക്ഷേത്രമോഷണകേസിൽ അനൂപിനെ തിരക്കുന്നതിനിടെയാണ് തിരുവല്ലം പൊലീസ് പ്രതിയെ പട്രോളിംഗിനിടെ കണ്ടുപിടിക്കുന്നത്. ഒരു കൈയിൽ മാത്രം വിലങ്ങ് ധരിച്ച് ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി ഓടി രക്ഷപ്പെട്ടത്. പൊലീസ് പ്രതിയ്ക്കായി ജില്ല മുഴുവൻ അന്വേഷണം ഊർജിതമാക്കി.

Tags :

Recent News

Advertisement
WhiteswanTV Footer