സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോടതിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മോഷണക്കേസ് പ്രതികൾ വീണ്ടും പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: തൃക്കാക്കര മജിസ്ട്രേറ്റ് കോടതി പരിസരത്ത് നിന്ന് വിലങ്ങഴിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പ്രതികളെ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ വീണ്ടും പിടികൂടി. മോഷണക്കേസിൽ അറസ്റ്റിലായ ആസാം സ്വദേശികളായ പ്രസാൻ ഭോറ, ബിലാൽ എന്നിവരാണ് രക്ഷപ്പെടാൻ ശ്രമിച്ചത്.

കോടതിമുറ്റത്തുവെച്ച് രണ്ടുപേരും ചേർന്ന് കൈവിലങ്ങ് അഴിച്ച് ഓടുകയായിരുന്നു. ഇവരിൽ ഒരാളെ ഉടൻ തന്നെ പൊലീസ് പിടികൂടി, എന്നാൽ രണ്ടാമൻ കോടതിയുടെ പിന്നിലേക്കുള്ള കുറ്റിക്കാട്ടിൽ ഓടി മറഞ്ഞു. തിരച്ചിലിനൊടുവിൽ നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. ഇരുവരും അതിഥി തൊഴിലാളികളായി കേരളത്തിൽ എത്തിയ ശേഷമാണ് മോഷണ പ്രവർത്തനത്തിലേക്ക് തിരിഞ്ഞത്. വയറിങ് ചെമ്പു കമ്പികൾ എന്നിവ മോഷ്ടിക്കുന്നത് ഇവരുടെ പതിവായിരുന്നു.

തൃക്കാക്കരയിലെ നിർമാണത്തിലിരുന്ന വീട്ടിൽ നിന്ന് വയറിങ് സാമഗ്രികൾ മോഷ്ടിച്ചതിന് പിന്നാലെയാണ് ഇരുവരേയും ആലുവ ബസ് സ്റ്റാൻഡിൽ നിന്ന് പൊലീസ് കസ്റ്റടിയിലെടുത്തത്.

അറസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കുമ്പോഴാണ് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചത്. ഇരു പ്രതികളുടെയും കൈവലിങ്ങ് പരസ്പരം ബന്ധിപ്പിച്ചാണ് കോടതിയിൽ ഹാജരാക്കിയത്. രക്ഷപ്പെടാനുള്ള പദ്ധതിക്ക് പ്രതികൾ മുൻകൂട്ടി തയ്യാറെടുത്തിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, തിരച്ചിലിനൊടുവിൽ ഇരുവരെയും വീണ്ടും പിടികൂടി തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Tags :

Recent News

Advertisement