Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വ്യാജ പ്രചരങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും: എം സ്വരാജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തനിക്കെതിരായി നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. വർഗ്ഗീയത പല വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടാലും അതിന്റെ രീതികൾ ഒരുപോലെയാണെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിഹത്യ, നുണപ്രചാരം, അസഭ്യപരമായ വിമർശനങ്ങൾ എന്നിവ എല്ലാ തരത്തിലുള്ള വർഗ്ഗീയവാദികളുടെ പതിവ് ശൈലിയാണെന്നും സ്വരാജ് ആരോപിച്ചു.

ഒരു വ്യക്തി സൗഹൃദപരമായി തന്നെ സന്ദർശിച്ചതിനെ വിവാദമാക്കരുതെന്ന് താൻ പറഞ്ഞതായി കാണിച്ച്, തന്റെ ചിത്രം ഉപയോഗിച്ച് ‘ദേശാഭിമാനി’യുടെ പേരിൽ വ്യാജ കാർഡ് തയ്യാറാക്കി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണ് വർഗ്ഗീയവാദികൾ ആയുധമാക്കുന്നതെന്നും എം. സ്വരാജ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer