Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡിഎംകെ കോട്ടയിൽ മത്സരിക്കാൻ നടൻ വിജയ്; പ്രമേയം പാസാക്കി തമിഴക വെട്രി കഴകം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ മത്സരിച്ചേക്കും. പേരമ്പൂരിൽ ടിവികെ യോഗത്തിലെ പ്രമേയത്തിലാണ് തീരുമാനം. ടിവികെ നേതാക്കളിൽ പ്രമുഖനായ ആദവ് അർജുനയാണ് പ്രമേയം അവതരിപ്പിച്ചത്. ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ സെക്രട്ടറിയാണ് ആദവ് അർജുന. 2021ൽ 54,976 വോട്ടിന് ഡിഎംകെ ജയിച്ച മണ്ഡലമാണ് പേരമ്പൂർ.

പേരമ്പൂരിൽ വിജയിനെ മത്സരിപ്പിക്കാൻ പാർട്ടിയ്ക്ക് നൂറ് ശതമാനം സമ്മതമാണെന്ന് ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് സ്ഥിരീകരിച്ചു. ആദവ് അർജുന കൊണ്ടുവന്ന പ്രമേയം തങ്ങൾ സ്വീകരിച്ചു. ഇക്കാര്യം വിജയിയോട് അഭ്യർഥിക്കുമെന്നും ആനന്ദ് പ്രതികരിച്ചു.

സാമ്പത്തികമായി ഒരുപാട് ജനങ്ങൾ പിന്നാക്കം നിൽക്കുന്ന മണ്ഡലമാണ് പേരമ്പൂരെന്നും ഡിഎംകെയുടെ കോട്ട ആയതിനാൽ തന്നെ വെല്ലുവിളി ഏറ്റെടുത്ത് മത്സരിക്കാൻ തന്നെയാണ് വിജയ് ആഗ്രഹിക്കുന്നതെന്നും പാർട്ടി നേതാക്കൾ പറയുന്നു. വടക്കൻ ചെന്നൈയിലെ മിക്ക മണ്ഡലങ്ങളും ഈ ഗണത്തിൽ വരുന്നതാണ് എന്നാണ് ആദവ് അർജുന പറയുന്നത്. പേരമ്പൂർ, കൊളത്തൂർ, ആർകെ നഗർ തുടങ്ങി ആറ് മണ്ഡലങ്ങളാണ് വടക്കൻ ചെന്നൈയിലുള്ളത്. ടിവികെ പ്രമേയം വിജയ് അംഗീകരിക്കുമോ എന്നത് നിർണായകമാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix