നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ ആരോപണവുമായി നടി അപര്‍ണ ജോസ്. സൂത്രവാക്യം സിനിമയിലെ നടി അപര്‍ണ ജോണ്‍സാണ് ആരോപണവുമായി എത്തിയത്. സിനിമ സെറ്റില്‍ വച്ച് ഷൈന്‍ തന്നോട് മോശമായി പെരുമാറിയെന്ന് അപര്‍ണ വെളിപ്പെടുത്തി. നടന് ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന വിന്‍സി അലോഷ്യസിന്റെ പരാതിക്കു പിന്നാലെയാണ് സൂത്രവാക്യം സിനിമയിലെ തന്നെ നടിയായ അപര്‍ണ ജോണ്‍സും രംഗത്ത് വന്നത്. ഷൈന്‍ തന്നോട് മോശമായി പെരുമാറി, വിഷയം അപ്പോള്‍ തന്നെ തനിക്ക് വിശ്വാസമുള്ള സഹപ്രവര്‍ത്തകയുമായി പങ്കുവച്ചെന്നും ഉടനെ സെറ്റില്‍ വച്ചുതന്നെ തനിക്ക് അതിനുള്ള പരിഹാരം ലഭിച്ചെന്നും അപര്ണവ്യക്തമാക്കി.






