ജലാലാബാദ്: കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1400 കവിഞ്ഞു. താലിബാന് ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 3000-ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുർബലമായ വീടുകൾ ആയതിനാലും അതുപോലെ തന്നെ ആളുകൾ ഉറക്കത്തിൽ ആയിരുന്നതും മരണസംഖ്യ ഉയരാൻ കാരണമായി.
രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അന്താരാഷ്ട്രസമൂഹം മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ചൊവ്വാഴ്ച 5.2 തീവ്രതയുള്ള ഭൂകമ്പമുണ്ടായി. ഞായറാഴ്ച രാത്രി 11.47-ഓടെയാണ് ഭൂകമ്പമാപിനിയില്‍ ആറ് തീവ്രതരേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ജലാലാബാദിന് 27 കിലോമീറ്റര്‍ കിഴക്ക്-വടക്കുകിഴക്കായി എട്ടുകിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം.






