സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പൊള്ളലേറ്റു മരിച്ച ബീനയ്ക്ക് പിന്നാലെ മൂത്ത മകളും മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പട്ടാമ്പി: പാലക്കാട് വല്ലപ്പുഴയില്‍ അമ്മയെയും മക്കളെയും പൊള്ളലേറ്റ് കണ്ടെത്തിയ സംഭവത്തില്‍ ചികിത്സയിലായിരുന്ന മകളും മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പില്‍ പ്രദീപിന്റെ മകള്‍ നിഖയാണ് (12) മരിച്ചത്. പ്രദീപിന്റെ ഭാര്യ ബീന(35) ഇന്നലെ മരിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് വീട്ടിനുള്ളിന്‍ ബീനയെയും രണ്ട് മക്കളെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

ഇവരുടെ ആറ് വയസുകാരി മകള്‍ ചികിത്സയില്‍ തുടരുകയാണ്. ബീന സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. കുട്ടികള്‍ രണ്ട് പേരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വടകരയില്‍ മരപ്പണി ചെയ്യുന്ന പ്രദീപ് രണ്ട് മാസത്തില്‍ ഒരിക്കലാണ് വീട്ടിലെത്തിയിരുന്നത്.

ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് ബീനയും കുട്ടികളും താമസിച്ചിരുന്നത്. കുട്ടികളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്നപ്പോള്‍ തീആളി കത്തുന്നതാണ് കണ്ടതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. നാട്ടുകാരുടെ സഹായത്തോടെയാണ് ബീനയെയും കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Tags :

Recent News

Advertisement