സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുളിപ്പിക്കാൻ നിർത്തിയതോടെ ഇടഞ്ഞ് ചിറക്കാട്ട് നീലകണ്ഠൻ; സംസ്ഥാന പാതയിൽ സൃഷ്ടിച്ചത് ഒന്നര മണിക്കൂർ നീണ്ട ആശങ്ക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗുരുവായൂർ: ചിറക്കാട്ട് നീലകണ്ഠൻ എന്ന ആന പാപ്പാനോട് ഇടഞ്ഞ് പുറപ്പെട്ട് പോയി. പുത്തനങ്ങാടിയിലെ വീട്ടിൽ കുളിപ്പിക്കാനായി നിർത്തിയിരുന്ന ആനയാണ് വൈകുന്നേരം 6.30ഓടെ ഇടഞ്ഞ് സംസ്ഥാന പാതയിലൂടെ നടന്നു നീങ്ങിയത്. പാപ്പാന്മാർ തടഞ്ഞിട്ടും ആന നിന്നില്ല. മണലൂർ-ഗുരുവായൂർ റോഡിൽ നിന്ന് കാഞ്ഞാണി സെന്റർ വഴി സംസ്ഥാന പാതയിലൂടെ തൃശൂർ നീങ്ങി തുടർന്ന് ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചു. ആന വഴിയിൽ വാഹനങ്ങൾക്കോ യാത്രക്കാർക്കോ ഉപദ്രവമുണ്ടാക്കിയില്ല.

ആന വരുന്നതറിഞ്ഞ് പരിസരത്തെ കടകൾ അടച്ചുപൂട്ടിയിരുന്നു. പെരുമ്പുഴ പാടം കടന്ന് ആറാംകല്ല് സെന്ററിൽ നിന്ന് ആന എറവ് കൈപ്പിള്ളി റോഡിലൂടെ നീങ്ങി. വഴി മാറിയ ആന എറവ് കൈപ്പിള്ളി റോഡിലേക്കാണ് പോയത്. കുറച്ച് ദൂരം കടന്നതിനുശേഷം പാപ്പാന്മാർ ഭക്ഷണവും വെള്ളവും നൽകി ആനയെ അനുനയിപ്പിച്ച് നിർത്തുകയായിരുന്നു. വലിയ ജനാവലിയാണ് ആനയുടെ പിന്നിൽ സഞ്ചരിച്ചത്.

അന്തിക്കാട് എസ്.ഐ. അഭിലാഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും ക്രമസമാധാനങ്ങൾ പാലനത്തിന് സ്ഥലത്ത് എത്തിയിരുന്നു. എലിഫൻ്റ് സ്ക്വാഡിന്റെ സഹായത്തോടെ ഒരു ലോറിയിൽ ആനയെ കയറ്റി കൊണ്ടു പോയതോടെയാണ് ഒന്നര മണിക്കൂർ നീണ്ട ആശങ്ക ഇതിനോടൊപ്പം അവസാനിച്ചത്.

Tags :

Recent News

Advertisement