സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രണ്ട് വര്‍ഷത്തെ വേര്‍പിരിഞ്ഞ് താമസം;നിയമപരമായി വേര്‍പിരിയാനൊരുങ്ങി ധനുഷും ഐശ്വര്യയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ:നടനും സംവിധായകനുമായ ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞ വാര്‍ത്തകള്‍ വലിയ ഞെട്ടലോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.എന്നാല്‍ 2 വര്‍ഷങ്ങള്‍ക്കിപ്പുറം നിയമപരമായി വേര്‍പിരിയാന്‍ ഇരുവരും തീരുമാനിച്ചെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി.ഏകദേശം ഒന്നര വര്‍ഷത്തിന് ശേഷം ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്.ഒന്നിക്കാനുള്ള പല വഴികളില്‍ നടന്ന ചര്‍ച്ചകള്‍ ഫലത്തിലാകാത്തിനെ തുടര്‍ന്നാണ് തീരുമാനം.

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനാണ് സെക്ഷന്‍ 13 ബി പ്രകാരം ഇരുവരും ചേര്‍ന്ന് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.2022ജനുവരിയില്‍ വേര്‍പിരിയാനുള്ള തീരുമാനം ഇരുവരും പ്രഖ്യാപിച്ചിരുന്നെങ്കിലും വിവാഹമോചനം ഔദ്യോഗികമായി ഫയല്‍ ചെയ്തിരുന്നില്ല.വൈകാതെ ഇവരുടെ കേസ് പരിഗണിക്കും എന്നാണ് വിവരം.എന്നാല്‍ വേര്‍പിരിയല്‍ പ്രഖ്യാപനത്തിന് ശേഷം ധനുഷിന്റെയും ഐശ്വര്യയുടെയും മക്കളായ യാത്രയുടെയും ലിംഗയുടെയും സ്‌കൂള്‍ പരിപാടികളില്‍ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു.

വിസ നിയമം കടുപ്പിക്കാനൊരുങ്ങി ന്യൂസിലന്‍ഡ്;ലക്ഷ്യം കുടിയേറ്റം നിയന്ത്രിക്കല്‍

2022 ജനുവരി 17-ന് ധനുഷ് തന്നെയാണ് എക്‌സ് പോസ്റ്റിലൂടെ വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്.സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും.വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്..ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്.പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ – എന്നാണ് രണ്ടുപേരും സംയുക്തമായി ഇറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.