ന്യൂഡൽഹി: സിപിഐയിൽ പ്രായപരിധി കർശനമായി നടപ്പാക്കുമെന്നും അത് ജനറൽ സെക്രട്ടറിക്കും ബാധകമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. പ്രായപരിധി പാർട്ടി കോൺഗ്രസിന്റെ തീരുമാനമാണെന്നും വ്യക്തികൾക്കായി അത് മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ സിപിഐ ജനറൽ സെക്രട്ടറി ആകുമോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കുന്നത് ശരിയല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഡി.രാജ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറണമെന്നതാണ് കേരള ഘടകത്തിന്റെ നിലപാടെന്ന സൂചനയാണ് അദ്ദേഹത്തിന്റെ പ്രതികരണം നൽകുന്നത്.






