Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നെല്ലിയാമ്പതി ഓറഞ്ച് ഫാമിൽ അഗ്രി–ഹോർട്ടി ടൂറിസം മേളയ്ക്ക് തുടക്കമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: കൃഷിയെയും ടൂറിസത്തിനെയും ഒരുമിച്ച് കൂട്ടിച്ചേർത്ത് നെല്ലിയാമ്പതി ഗവൺമെന്റ് ഓറഞ്ച് ഫാമിൽ സംഘടിപ്പിക്കുന്ന അഗ്രി–ഹോർട്ടി ടൂറിസം മേള ‘നാച്ചുറ–26’ ഫെബ്രുവരി 9 വരെ നടക്കുന്നു. കാർഷിക പ്രദർശനങ്ങൾ, വിൽപ്പന, സെമിനാറുകൾ, മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് മേള.

മേളയുടെ ഭാഗമായി കാർഷിക പ്രദർശന–വിൽപ്പന സ്റ്റാളുകളുടെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടർ രവി മീണ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൽദോ ചടങ്ങിൽ പങ്കെടുത്തു. പഴം– പച്ചക്കറി രൂപനിർമാണം, കരകൗശലം, പുഷ്പാലങ്കാരം തുടങ്ങിയ വിവിധ മത്സരങ്ങളും മേളയുടെ ഭാഗമായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട് കലാപരിപാടികളും അരങ്ങേറുന്നുണ്ട്.

ഓറഞ്ച് ഫാമിലെ വിവിധ കൃഷിരീതികൾ നേരിട്ട് കണ്ടറിയാനും പഠിക്കാനും മേള സന്ദർശകർക്ക് അവസരം ലഭിക്കും. ശീതകാല പച്ചക്കറിക്കൃഷി, ഓറഞ്ച്, സ്‌ട്രോബറി, പാഷൻഫ്രൂട്ട്, ഡ്രാഗൺഫ്രൂട്ട്, ഓർക്കിഡ്, കാക്റ്റസ്, അലങ്കാരകൃഷി, മാതൃക കൃഷിത്തോട്ടം എന്നിവ മേളയിലെ പ്രധാന ആകർഷണങ്ങളാണ്. ഫാമിൽ ഉത്പാദിപ്പിക്കുന്ന മൂല്യവർധിത ഉത്പന്നങ്ങളും ഫല–പുഷ്പ തൈകളും സന്ദർശകർക്ക് വാങ്ങാനാകും.

മേളയുടെ ഭാഗമായി പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ഏറുമാടത്തിലേക്കുള്ള പ്രവേശനത്തിന് പ്രത്യേക ടിക്കറ്റ് ഫീസ് ഈടാക്കുന്നുണ്ട്. അതേസമയം, ഓറഞ്ച് ഫാമിലെയും മറ്റ് മേളാ ഭാഗങ്ങളിലെയും സന്ദർശനത്തിന് സാധാരണ പ്രവേശന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

രാവിലെ 8 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് മേളയുടെ പ്രവർത്തന സമയം. കൃഷിയിലും വിനോദസഞ്ചാരത്തിലും താൽപര്യമുള്ളവർക്കും കുടുംബസമേതം എത്തുന്ന സന്ദർശകർക്കും ഒരുപോലെ ആകർഷണമായാണ് ‘നാച്ചുറ–26’ അഗ്രി–ഹോർട്ടി ടൂറിസം മേള മാറുന്നത്.

Advertisement
WhiteswanTV Footer