തിരുവനന്തപുരം : ഊർജസംരക്ഷണ പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ദേശീയ പുരസ്‌കാരം.
2024-ലെ സീം നാഷണൽ എനർജി മാനേജ്‌മെന്റിന്റെ പുരസ്‌കാരങ്ങളിൽ പ്ലാറ്റിനം പുരസ്കാരമാണ് നേടിയത്. വിമാനത്താവളത്തിലെ എൻജിനിയറിങ് മേധാവി കെ.എസ്. ഷിബുകുമാർ അവാർഡ് ഏറ്റുവാങ്ങി.
റൂഫ് ടോപ് സോളാർ ഒപ്റ്റിമൈസേഷൻ, എനർജി ഓഡിറ്റ്, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വൈദ്യുതി ഉപയോഗ നിയന്ത്രണം എന്നിവയടക്കമുള്ളവ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്.






