കാൻ ചലച്ചിത്ര മേളയിൽ ഇന്ത്യക്കാർ ഒന്നടങ്കം കാത്തിരുന്ന ഒരു മുഖമായിരുന്നു ഐശ്വര്യ റായുടേത്. ഒടുവിൽ കാത്തിരുന്ന താരവും എത്തി . കാനിൽ ഐവറി നിറത്തിലുള്ള മനോഹരമായ സാരി ധരിച്ചെത്തിയ താരം പതിവിൽ നിന്ന് വത്യസ്തയായി നെറുകയിൽ സിന്ദൂരമണിഞ്ഞു കൊണ്ടാണ് ഇത്തവണ എത്തിയത്. ഐശ്വര്യ റായ് റെഡ് കാർപെറ്റിൽ എത്തിയ ഫോട്ടോസ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അത്പോലെ തന്നെ ഈ ചിത്രത്തിൽ നിന്ന് ഒരു കാര്യം കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.
ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ സന്ദേശം പ്രതീകാത്മകമായി ലോകത്തിന് നല്‍കുകയാണ് താരം ചെയ്തതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനായി 33 രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിനിധികളെ അയക്കാനിരിക്കെയാണ് ലോകത്തിന് നിശബ്ദ സന്ദേശവുമായി ഐശ്വര്യ കാനിലെത്തിയതെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. എന്നാൽ അഭിഷേക് ബച്ചനുമായുള്ള വിവാഹബന്ധം വേർപിരിയുകയാണ് എന്ന അഭ്യൂഹങ്ങൾക്കുള്ള മറുപടിയാണിതെന്നാണ് ഒരു വിഭാഗം പറയുന്നത് . അതേസമയം ഐശ്വര്യയുടെ ലൂക്കിനെ കുറിച്ചും ആരാധകർ കുറിക്കുന്നുണ്ട് .പ്രമുഖ ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയാണ് ഇത്തവണത്തെ ഐശ്വര്യയുടെ കാനിലെ ലുക്കിന് പിന്നിൽ.






