കൈതപ്പൊയില്‍: അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ സംഘടിപ്പിച്ച ”അലിഫ് ടു അലിഫിനിറ്റി” പ്രദര്‍ശനം വിദ്യാര്‍ത്ഥികളിലെ ശാസ്ത്ര കൗതുകം ഉണര്‍ത്തി.
സയന്‍സ് ആന്‍ഡ് ഇന്‍വെന്‍ഷന്‍സ്, വാല്യു എഡ്യൂക്കേഷന്‍, ഡിജിറ്റല്‍ ഫെസ്റ്റ്, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്, ഫുഡ് സ്റ്റാളുകള്‍, ബുക്ക് ഫെയര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പ്രദര്‍ശനത്തിന് വൈവിധ്യവും ആകര്‍ഷണവും പകര്‍ന്നു.
മര്‍ക്കസ് നോളേജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളില്‍നിന്നുള്ള കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. സമീപ പ്രദേശത്തെ സ്‌കൂളുകളില്‍നിന്നുള്ള കുട്ടികളും എക്‌സിബിഷന്‍ സ്റ്റാളുകള്‍ സന്ദര്‍ശിക്കാനെത്തി.
പ്രദര്‍ശന ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി നിര്‍വഹിച്ചു. ഫിസിക്‌സ് സ്‌കോളര്‍ഷിപ്പ് ജേതാവ് ഹേബല്‍ അന്‍വര്‍ ചടങ്ങില്‍ മുഖ്യ അതിഥിയായെത്തി കുട്ടികളോട് സംവദിച്ചു.
ചെയര്‍മാന്‍ അലി അബ്ദു റഹിമാന്‍ , ഡയറക്ടര്‍ ഫസല്‍ തങ്ങള്‍ ,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷാനവാസ് കെ. ടി, ഹെഡ് മിസ്ട്രസ് ഹമീദ ബാനു, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദു സാലിം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രോഗ്രാം കണ്‍വീനര്‍ റോസ് മരിയ, ജോയിന്റ് കണ്‍വീനര്‍ ചിത്രാ ദേവി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി










