ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി കൂടിക്കാഴ്ച നടത്തി. ഖത്തർ അമീറിന്റെ ലുസൈൽ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഖത്തറിൽ ഒരുക്കിയ ഔദ്യോഗിക വിരുന്നിൽ പങ്കെടുക്കുകയും ചെയ്തു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും കൂടിക്കാഴ്ചയിൽ ട്രംപിനോടൊപ്പം ഉണ്ടായിരുന്നു. പാലസിൽ ഒരുക്കിയ ഔദ്യോഗിക വിരുന്നിൽ പങ്കെടുക്കാൻ ടെസ്ല സിഇഓ ഇലോൺ മസ്കും എത്തിയതായി റിപ്പോർട്ട് പുറത്തു വന്നു. മസ്ക് അര മണിക്കൂറോളം വൈകിയാണ് വിരുന്നിൽ പങ്കെടുത്തത്.






