Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അമേരിക്കൻ ശാസ്ത്രജ്ഞൻ ജയിംസ് വാട്സൺ അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷ്ങ്ടണ്‍: നൊബേൽ ജേതാവും ഡിഎന്‍എയുടെ ഘടന കണ്ടുപിടിച്ചവരില്‍ പ്രധാനിയുമായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജയിംസ് വാട്‌സണ്‍ (97) അന്തരിച്ചു. 1953-ല്‍ ഡിഎന്‍എയുടെ ഇരട്ട പിരിയന്‍ ഘടന (ഡബില്‍
ഹെലിക്‌സ്) കണ്ടുപിടിച്ചത്. ഇതിനാണ് 1962-ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്രാന്‍സിസ് ക്രിക്കിനും മൗറിസ് വില്‍ക്കീന്‍സിനുമൊപ്പം ജയിംസ് വാട്‌സന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്.

ഡിഎൻഎയുടെ പിരിയൻ ഗോവണി ഘടനയുടെ കണ്ടെത്തലിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര നേട്ടമായാണ് വിശേഷിപ്പിക്കുന്നത്. പിന്നീട്, ജനിതക പരിശോധന മുതല്‍ ജീന്‍ എഡിറ്റിങ് വരെയുള്ള നിരവധി ശാസ്ത്ര മുന്നേറ്റങ്ങള്‍ക്ക് വഴി തെളിച്ചതും ഈ കണ്ടുപിടുത്തം.

1928-ല്‍ ഷിക്കാഗോയിലായിരുന്നു വാട്‌സന്റെ ജനനം. ഇംഗ്ലണ്ടിൽ കേംബ്രിഡ്‌ജിലായിരുന്നു ഡിഎന്‍എ ഘടനയേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണം. ഇരുപത്തരണ്ടാം വയസ്സില്‍ അദ്ദേഹം തന്റെ പിഎച്ച് ഡി പൂര്‍ത്തിയാക്കി. ജീവതന്മാത്രാശാസ്ത്രം അഥവാ മൊളിക്യുലാർ ബയോളജി എന്ന മേഖലയിലാണ് വാട്‌സന്റെ സംഭാവനകൾ.

സമീപകാലത്ത് വംശത്തേക്കുറിച്ചും ലിംഗത്തേക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ വ്യാപകമായ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. കറുത്തവരും വെളുത്തവരുമായി ജനവിഭാഗങ്ങളുടെ ബൗദ്ധികതയെ നിര്‍ണയിക്കുന്നതില്‍ ജീനുകള്‍ക്ക് പങ്കുണ്ടെന്ന പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix