Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാഞ്ഞിരത്തോടു നിവാസികളുടെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ അപേക്ഷ നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തിരൂരങ്ങാടി നഗരസഭ പരിധിയിലെ വാർഡ് ഒന്നിൽ കാഞ്ഞിരത്തോടു നിവാസികളുടെ വർഷങ്ങളായുള്ള വോൾട്ടേജ് ക്ഷാമത്തിന് കാഞ്ഞിരത്തോടു ഭാഗത്തേക്ക് ത്രീ ഫേസ് കണക്ഷൻ അനുവദിച്ച് പരിഹാരം കാണണമെന്നാവിഷ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടി ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് വടക്കേ മമ്പുറം തിരൂരങ്ങാടി കെഎസ്ഇബി അസീ. എൻജിനീയർ മൊയ്തീൻ കോയാക്ക് നിവേദനം നൽകി. വർഷങ്ങളായി വോൾട്ടേജ് ക്ഷാമത്തിനാൽ ഇലക്ട്രോണിക്സ്/ ഇലക്ട്രിക് ഉപകരണങ്ങൾ വോൾട്ടേജ് കൂടിയും കുറവും വരുന്നതിനാൽ കേടുവരുന്നുണ്ട്.

പതിനാറുങ്ങൽ വടക്കേ മമ്പുറം റോഡിൽ ഒരു പുതിയ ട്രാൻസ്ഫോമർ സ്ഥാപിച്ചാൽ വടക്കേ മമ്പുറം ഭാഗത്തുള്ള ട്രാൻസ്ഫോമറിൽ നിന്നുള്ള ലോഡ് കുറയുമെന്നും അതിനുവേണ്ടി കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകുമെന്നും ആം ആദ്മി ഭാരവാഹികൾ അറിയിച്ചു. ഇരുപത്തിയഞ്ചോളം വീടുകൾ സ്ഥിതിചെയ്യുന്ന കാഞ്ഞിരത്തോടു നിവാസികൾക്ക് ധൃുതി പദ്ധതിയിൽ ഉൾപ്പെടുത്തി ത്രീ ഫേസ് കണക്ഷൻ നൽകാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നിവേദനം നൽകിയത്. പരിശോധിച്ച് വേണ്ട നടപടികൾ എടുക്കാമെന്ന് അസി. എൻജിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer